തൃശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ഏഴുപേർ അറസ്റ്റിൽ

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുൻ ജീവനക്കാരനടക്കം ഏഴുപേർ പോലീസ് അറസ്റ്റിൽ. ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ […]

Continue Reading

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 മരണം

റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ മരിച്ചു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ആണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് […]

Continue Reading

പി.എസ്.സിയുടെ പേരില്‍ തട്ടിപ്പ്: യുവതി അറസ്റ്റില്‍

തിരുവനന്തപുരം: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച്‌ 15 ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന യുവതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസില്‍ കീഴടങ്ങി. തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി കെ.ആര്‍. രശ്മിയാണ് പുലര്‍ച്ച 5.30 ഓടെ മൂന്ന് വയസ്സുള്ള കൈക്കുഞ്ഞുമായി കീഴടങ്ങിയത്. ഇവരെ സൈബര്‍ സിറ്റി അസി. കമീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും താനും കുടുംബവും വഞ്ചിക്കപ്പെടുകയായിരുന്നെന്നും രശ്മി മൊഴിനല്‍കി. അടൂര്‍ സ്വദേശിനി ആര്‍. […]

Continue Reading

സൈബര്‍ ആക്രമണം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മറിയ ഉമ്മൻ പരാതി നൽകിയിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെ […]

Continue Reading

പീഡന പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്

കാസർകോട്: നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനിയാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറാണ് യുവതി, ഷിയാസുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരു എന്നുമാണ് പരാതി. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

Continue Reading

പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തി

തൃശ്ശൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കാണ് സ്ഥാനം. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണു നമസ്കാര മണ്ഡപത്തിൽ വച്ചു വെള്ളിക്കുടത്തിൽനിന്നു ശ്രീനാഥ് നമ്പൂതിരിയുടെ പേര് നറുക്കെടുത്തത്. ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മേൽശാന്തി തിരഞ്ഞെടുപ്പിൽ പി സി ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ യോഗ്യത നേടി […]

Continue Reading

നിപയില്‍ ആശ്വാസ വാര്‍ത്ത; 11 സാംപിളുകള്‍ കൂടി നെഗറ്റീവ്, പുതിയ കേസ് ഇല്ല,

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്ബര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്ബുള്ള ദിവസങ്ങളില്‍ […]

Continue Reading

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി. അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസം. ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന പുസ്‌തകത്തിന്‌ 2010-ലെ കേരള സാഹിത്യ അക്കാദമി നർമ്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും […]

Continue Reading

നിപ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയും അടച്ചിടണം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം പരിശോധയ്ക്ക് അയച്ച പതിനൊന്ന് […]

Continue Reading

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിൽ ഇന്ന് രാവിലെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ തട്ടിയാവാം ആനയ്ക്ക് ഷോക്കേറ്റത്. രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്ത് കൃഷി നശിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലെ കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസികൾ അറിയിച്ചതനുസരിച്ച് വനപാലകരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.

Continue Reading