ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ആലപ്പുഴ: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ നടപടികൾ വൈകിയതിനാൽ മോചനം വൈകുകയായിരുന്നു. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കി. സഹ തടവുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് […]

Continue Reading

രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹമാണ് എന്നാണ് സംശയം.

Continue Reading

കര്‍ണാടകത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ പ്രചാരണം ആരംഭിക്കാന്‍ കോൺഗ്രസ്സ്

കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറെ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണത്തിനിറങ്ങാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു.ബി.ജെ.പി.യും ജെ.ഡി.എസും കൈകോര്‍ത്ത് ഒറ്റ മുന്നണിയായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് നേരത്തേ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്. സ്ഥാനാര്‍ഥിപ്പട്ടിക ജനുവരിക്കുമുമ്ബേ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ തിങ്കളാഴ്ച ബെംഗളൂരുവില്‍ പറഞ്ഞു. 28 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള നടപടികളും തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരായി മന്ത്രിമാരെ നിയോഗിച്ചു.മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് […]

Continue Reading

മർദിച്ച്, മുതുകിൽ പിഎഫ്ഐ എന്ന് എഴുതി; വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന് എന്ന് എഴുതിയതായി വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. വിശദമായി നടത്തിയ പരിശോധനയില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞതായി കൊട്ടാരക്കര അഡീഷണൽ എസ് പി അറിയിച്ചു. വർഗീയ ലഹളയുണ്ടാക്കാനും ഗൂഢാലോചനയ്ക്കും വ്യാജ മൊഴി രേഖപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. അഞ്ച് മാസമായി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നേടിയത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ജോലിയിൽ മെച്ചപ്പെട്ടെ സ്ഥാനം ലഭിക്കാനുമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് കൊട്ടാരക്കര അഡീഷണൽ എസ് പി […]

Continue Reading

ആശങ്കയൊഴിയുന്നു; കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള […]

Continue Reading

ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി

പാലക്കാട്‌: ഹോസ്റ്റലില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാർക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി ഹോസ്റ്റല്‍ ജീവനക്കാര്‍ രംഗത്തേത്. ത്വക്ക് രോഗം വ്യാപിക്കുന്നതിനാൽ മറ്റ് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ആണ് ജീവനക്കാരുടെ വാദം. വിഷയത്തില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്ത് […]

Continue Reading

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും എന്ന് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ രാജസ്ഥാന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് കാരണം.തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തെക്കു പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുടങ്ങി.കാലവർഷത്തിൽ ഇതു വരെ 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബർ ഒന്നു മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

Continue Reading

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

ഡൽഹി: അച്ചു ഉമ്മന്റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ചാണ്ടി ഉമ്മൻ്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമസഭാംഗമായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന […]

Continue Reading

മെഡിക്കല്‍ കോളേജിലെ ഐസിയു നിരക്ക് വര്‍ധിപ്പിക്കില്ല; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതേ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലുള്ള സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്റിലേറ്റര്‍ ഫീസ് ഉയർത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റെല്ലാവരും ഫീസ് അടയ്ക്കണമെന്നും ഐസിയുവിന് 500, വെന്റിലേറ്ററിന് 1000 എന്നിങ്ങനെ ഫീസ് ഈടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: സംസ്ഥാനത്തെ സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പാക്കണം. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ നൽകിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. നടപടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ജൂണ്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് […]

Continue Reading