ഡോ.വന്ദനദാസ് കൊലക്കേസിലെ സി.ബി.ഐ അന്വേഷണ ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി ഹൈകോടതി

കൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഓക്ടോബര്‍ മൂന്നിന് പരിഗണിക്കാൻ മാറ്റി.വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ മാറ്റിവെച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യപരിശോധനക്ക് മേയ് പത്തിന് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപ് […]

Continue Reading

താനൂര്‍ ലഹരിമരുന്ന് കേസ്; മൂന്ന് പേര്‍ക്ക് കൂടി ജാമ്യം

കൊച്ചി: താനൂര്‍ ലഹരി മരുന്ന് കേസില്‍ മൂന്ന് പേർക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിൽ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവര്‍ക്കാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി മന്‍സൂര്‍, മൂന്നാം പ്രതി ആബിദ്, അഞ്ചാം പ്രതി മുഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നാലാം പ്രതി ജാബിറിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ ഇത് മാറ്റുന്നതിനായി അഭിഭാഷകന് കോടതി സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. […]

Continue Reading

നിപ്പയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല;42 മൃഗ സാമ്പിളുകള്‍ നെഗറ്റീവ്

കോഴിക്കോട്: ജില്ലയില്‍ രണ്ടു പേര്‍ നിപ ബാധിച്ച്‌ മരിക്കുകയും നാലു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച്‌ പരിശോധനക്കയച്ച 42 മൃഗസാമ്ബിളുകളുടെ ഫലം നെഗറ്റിവ്.ഭോപാല്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലമാണ് ലഭിച്ചത്. നിപ പരിശോധനക്ക് സെപ്റ്റംബര്‍ 21ന് അയച്ച സാമ്ബിളാണ് നെഗറ്റിവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. അതേസമയം, ഇന്നലെയും ജില്ലയില്‍ പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Continue Reading

കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

കാസര്‍കോട്: വാഹനാപകടത്തില്‍ നാല് മരണം. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Continue Reading

സ്വകാര്യ ക്ലിനിക്കല്‍ രാത്രി മുഴുവന്‍ എസി ഓണാക്കി: തണുപ്പ് സഹിക്കാന്‍ കഴിയാതെ നവജാത ശിശുക്കള്‍ മരിച്ചു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ തണുപ്പ് സഹിക്കാനാകാതെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചതായി പരാതി.ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയര്‍കണ്ടീഷണര്‍ ഓണാക്കി വച്ചിരുന്നതാണ് കുഞ്ഞുങ്ങളുടെ മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉറങ്ങാനായി ഡോ.നീതു ശനിയാഴ്ച രാത്രി എ.സി ഓണ്‍ […]

Continue Reading

മണിപ്പൂരില്‍ ആധാര്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നല്‍കാന്‍ നടപടി എടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയത് നല്‍കാനുള്ള നടപടി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്റെ വിവരം കൃത്യമായി പരിശോധിച്ച്‌ പുതിയത് നല്‍കണം.മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്നത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പ്രത്യേക വിഭാഗത്തിലുള്ള അഭിഭാഷകരെ തടയരുതെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്ബനി സേനയെ മണിപ്പൂരില്‍ എത്തിച്ചു. അധികകമായി ബിഎസ്‌എഫ്, […]

Continue Reading

മെഡിക്കൽ കോളജിലെ ഐസിയു, വെന്റിലേറ്റർ വാടക വർധനവ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും വാടക വർധനവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. മെഡിക്കൽ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച […]

Continue Reading

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

Continue Reading

സോളാർ പീഡന പരാതി: ഹൈബി ഈഡൻ കുറ്റവിമുക്തൻ

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് […]

Continue Reading

അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍

പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. കാസര്‍കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പ്പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്എയു യോഗം വിലയിരുത്തി. അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര്‍ഗോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി […]

Continue Reading