മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ആശ്വാസ ജയം

രാജ്‌കോട്ട്: ഇന്ത്യ- ഓസ്ട്രേലിയ അവസാന ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് ആശ്വാസ ജയം. 66 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെറും രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റുകളെല്ലാം നഷ്ടപ്പെടുകയായിരുന്നു. 49.4 ഓവറില്‍ 286 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

Continue Reading

ഐഎസ്ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം ചെയ്ത യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:പാകിസ്താന് രഹസ്യാന്വേഷണ ഏജന്സിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്ത്തനം നടത്തിയ യുവാവ് അറസ്റ്റില്.ഉത്തര്പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാന് എന്ന ശൈലേഷ് കുമാര് സിങ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ലഖ്നൗവിലെ എ.ടി.എസ്. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാര് പറഞ്ഞു.ഇന്ത്യന് സൈന്യത്തില് ഒമ്ബത് മാസത്തോളം ശൈലേന്ദ്ര ചൗഹാന് പോര്ട്ടറായി കരാര് അടിസ്ഥാനത്തില് ജോലി ചെയ്തിരുന്നു. സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും […]

Continue Reading

ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകൾ; ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കുന്നത്. ഗവർണർ സ്വീകരിച്ച സമീപനം കാരണമാണ് ബിൽ നിയമമാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിൽ ഒപ്പിടുന്നതിൽ കാലതാമസമുണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. വിശദീകരണം നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി […]

Continue Reading

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് മുകളിലും തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും പശ്ചിമ ബംഗാളിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 29ന് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള […]

Continue Reading

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് അപകടം ഉണ്ടായത്. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക്കാണ് മരിച്ചത്. കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് കാർത്തിക് അപകടത്തിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ മൂന്ന് മാസം ടിക്കറ്റ് നിരക്ക് കൂടും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. 15% മുതൽ 30 % വരെ നിരക്ക് വർധിപ്പിക്കും. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാരുടെ […]

Continue Reading

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം(83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മതവിലക്കുകളെ അവഗണിച്ച് മാപ്പിളപ്പാട്ടിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിന് ആണ് ജനനം. കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്. മഞ്ഞ അലർട്ടുകൾ ഇങ്ങനെ… 28.09.2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, […]

Continue Reading

അയോധ്യയിലെ രാമക്ഷേത്രം; വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും.10,000 പ്രത്യേക അതിഥികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 31ന് ഗ്രൗണ്ട് ലെവൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ ജനുവരി 14 മുതൽ പൂജകൾ തുടങ്ങും. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ ഉണ്ടാവുമെന്നാണ് സൂചന. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ […]

Continue Reading

പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; പീരുമേട് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു

ഇടുക്കി: പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. മെയ് എട്ടിനാണ് യുവതി പീഡനത്തിന് ഇരയായത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം […]

Continue Reading