മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ദേഹസ്വാസ്ഥ്യം

പൊന്നാനി: മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സംഭവം. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതിയുടെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി.

Continue Reading

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

ഉത്തർപ്രദേശ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് ഗൗരിഗഞ്ച് പോലീസ് കേസ് എടുത്തത്. ബിജെപി നേതാവ് കേശവ് സിംഗ് ആണ് പരാതി നൽകിയത്. സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading

അധ്യാപക ദമ്പതിമാരുടെ സ്വര്‍ണം മോഷ്ടിച്ച ഹോംനഴ്സും മകനും പിടിയില്‍

തിടനാട്: അധ്യാപക ദമ്ബതിമാരുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോംനഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയില്‍ വീട്ടില്‍ ലിസി തമ്ബി (56) മകൻ ജോഷി ജോസഫ് (36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്ബതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകല്‍ അജ്ഞാതരായ ആരോ വീട്ടില്‍ കയറിവന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് […]

Continue Reading

സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി എംപിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് താൻ ചെയർമാനായി ചുമതലയേൽക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവർക്ക് […]

Continue Reading

വിദ്യാർത്ഥികളുടെ കൊലപാതകം: മണിപ്പൂരിൽ ബിജെപി ഓഫീസിനു തീയിട്ട് ജനക്കൂട്ടം

തൗബാൽ: മണിപ്പൂരിലെ ഒരു ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം അഗ്നിക്കിരയാക്കി. തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് തീയിട്ടത്. മണിപ്പൂരിൽ നടന്ന രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തെ തുടർന്നാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതോടെ ജനങ്ങള്‍ രോഷാകുലരാകുകയായിരുന്നു. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നശിപ്പിക്കയും ചെയ്തു. കൂടാതെ ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകൾ കൊണ്ട് […]

Continue Reading

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

Continue Reading

ജീവനക്കാരുടെ എതിർപ്പ്; സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പ‍ഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ച് സർക്കാർ. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നീട്ടിവെച്ചത്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ […]

Continue Reading

സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസും ഇ.ഡി ഓഫീസിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് നാല് മണിക്ക് ഇവർ ഹാജരാക്കും. ബാങ്ക് ചാർട്ടേഡ് അക്കൗണ്ട് സനൽകുമാർ ഇന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണൻ നാളെയും ഇ.ഡി ഓഫീസിൽ ഹാജരാകും. കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം […]

Continue Reading

നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം

കോഴിക്കോട്: നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

Continue Reading

അഞ്ചുദിവസം കൂടി മഴ: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്കൻ ഉത്തർപ്രദേശിന്‌ മുകളിലും തെലങ്കാനയ്ക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും വ്യത്യസ്ത ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കുടി മഴതുടരും. മിതമായതോ ഇടത്തരം രീതിയിലോ മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ […]

Continue Reading