ഏഷ്യന്‍ ഗെയിംസ്; പാകിസ്താനെ തോൽപിച്ച് സ്‌ക്വാഷിൽ പുരുഷ ടീമിന് പത്താം സ്വര്‍ണം

ഹാങ്‌ചൗ: ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വർണം നേടി ഇന്ത്യ. സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്താനെ പരാജയപ്പെടുത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് ഇന്ത്യ തകർത്തത്. ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സമാന്‍ നൂര്‍ സ്വന്തമാക്കി. നാലും അഞ്ചും സെറ്റില്‍ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്. ഇന്ന് നടന്ന പത്ത് […]

Continue Reading

സംസ്ഥാനത്ത് മഴ ശക്തം; ഇന്നും വ്യാപക മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം […]

Continue Reading

വിശാലിന്റെ കൈക്കൂലി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: മാർക്ക് ആന്റണി സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. തന്റെ സിനിമ സെൻസർ ചെയ്യാൻ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാൽ ആരോപിച്ചത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായതെന്നും വിശാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് […]

Continue Reading

ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

ഡൽഹി: മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതനെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുജാതന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കക്രോളയിലുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് […]

Continue Reading

വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്തു; 14കാരൻ പിടിയിൽ

കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പതിനാലുകാരനെ പിടികൂടി. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥി വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത പെൺകുട്ടികളുടെ ചിത്രങ്ങളാണ് വിദ്യാർത്ഥി മോർഫ് ചെയ്തത്. കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. മോർഫ് ചെയ്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി […]

Continue Reading

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 91 വര്‍ഷം കഠിന തടവ്

നേമം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ 91 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കാട്ടാക്കട പോക്സോ കോടതി നിലവില്‍ വന്നശേഷം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്.തിരുവല്ലം കോളിയൂര്‍ ചന്തയ്ക്ക് സമീപം അയ്യൻകാളി നഗര്‍ ദര്‍ഭവിള വീട്ടില്‍ രതീഷാണ് (36) പ്രതി. 2018 മാര്‍ച്ച്‌ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. മലയിൻകീഴ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. രതീഷ് പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ സമയത്താണ് കുട്ടിയെ പലതവണയായി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ […]

Continue Reading

9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം ഡി രാജിവെച്ചു

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം ഡി എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് രാജി അംഗീകരിച്ചു. തീരുമാനം ആർബിഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് വ്യക്തമാക്കി. സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി […]

Continue Reading

വനിതാ സംവരണ ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു

ബില്‍ നിയമാകുന്നതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും.പുതിയ സെൻസസിനും മണ്ഡല പുനപര്‍ നിര്‍ണയത്തിനും ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാക്കുക. സെപ്റ്റംബര്‍ 19-ന് പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തിലായിരുന്നു ചരിത്രപരമായ ബില്‍ അവതരിപ്പിച്ചത്. ഇതോടെ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ലഭിക്കും. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ബില്ലിന് അംഗീകാരം ലഭിച്ചത്.

Continue Reading

ഷാരോണ്‍ കൊലക്കേസ് വാദം നവംബര്‍ മൂന്നിലേക്ക് മാറ്റി

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി.നവബര്‍ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വാദം നടക്കും. ഷാരോണ്‍ കൊലക്കെസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മക്ക് ജാമ്യം കിട്ടിയത്. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്‌നാട്ടിലാണെന്നും ആരോപിച്ച്‌ […]

Continue Reading

ശക്തമായ മഴ: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, […]

Continue Reading