തമിഴ്‌നാട്ടില്‍ അമ്മയും രണ്ടു പെണ്‍മക്കളും തീകൊളുത്തി മരിച്ചു

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദ്രവിയയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചു.എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളും പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരന്‍മാര്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ […]

Continue Reading

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ– മംഗലൂരു വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. എക്സ്പ്രസ്, മെമു, മെയിൽ സർവീസുകൾ അടക്കം 34 ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. എട്ടു ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. കന്യാകുമാരി–ബംഗലൂരു ഐലൻഡ് എക്സ്പ്രസിന്റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. പൂനെ–കന്യാകുമാരി ജയന്തി ജനത, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ […]

Continue Reading

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; മൂന്നുപേർ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം […]

Continue Reading

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് കൊക്കയിലേക്ക് അപകടം. എട്ടു പേർ മരിച്ചു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണ് യാത്ര cheythirunnat. […]

Continue Reading

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി ആർബിഐ

ന്യൂഡല്‍ഹി: പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി ആർബിഐ. നോട്ടുകൾ മാറാനുള്ള തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് മാറാനുള്ള അവസാന തീയതി ഇന്ന് ആയിരുന്നു. പിൻവലിച്ച 2000 ത്തിന്റെ നോട്ടുകൾ മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ […]

Continue Reading

കാത്തിരിപ്പിനു വിരാമം; എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നു

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുക്കട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനായ പ്രിത്വിരാജ് അറിയിച്ചു.ഇന്ന് അഞ്ച് മണിക്കാണ് ലോഞ്ച് വീഡിയോയിലൂടെ ചിത്രീകരണ തീയതി പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രം തീയറ്ററുകളിൽ എത്തുക. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ഒന്നാം ഭാഗമായ ലൂസിഫർ തീയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, തുടങ്ങിയവർ രണ്ടാം […]

Continue Reading

ആറാംക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍, ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിന് ആറാംക്ലാസുകാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന്‍ അന്‍സാരിയാണ് തേഞ്ഞിപ്പലം പൊലീസിന്‍റെ പിടിയിലായത്. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുമ്ബോള്‍ ഇയാളുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച്‌ ഇയാള്‍ കുട്ടിയെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അശ്വിന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അശ്വിന്‍റെ കഴുത്തിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അയല്‍വാസികൂടിയാണ് സല്‍മാന്‍ അന്‍സാരി. സംഭവത്തിന് ശേഷം ഇയാള്‍ […]

Continue Reading

ഹോംനേഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം

കാസര്‍കോഡ്: കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചു ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബര്‍ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്. ചെറുവത്തൂരിലെ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബര്‍ […]

Continue Reading

കൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കോർപ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം, വെള്ളക്കെട്ട് ഇല്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അഭിഭാഷകന്‍ ഹാജരാകാന്‍ വൈകിയതിന്റെ കാരണവും സിംഗിള്‍ ബെഞ്ച് തേടി. നഗരത്തിലുണ്ടാവുന്ന രൂക്ഷമായ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കൊച്ചി കോര്‍പ്പറേഷനോട്‌ ഹൈക്കോടതി നിർദേശിച്ചു. നഗരത്തില്‍ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് […]

Continue Reading