അലക്സി നവല്‍നി ജയിലില്‍ മരിച്ചു

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി (47) മരിച്ചു. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലിൽ ൧൯ വർഷത്തെ ജയിൽ ശിക്ഷയിൽ അനുഭവിക്കെയാണ് അദ്ദേഹം മരിച്ചത്. സാമ്പത്തിക ക്രമക്കേട്, പരോള്‍ലംഘനം, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നവല്‍നിയെ ജയിലിലടച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോളാണ് ബോധം നഷ്ടപ്പെട്ട് വീണത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് ജയിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകിയത്.

Continue Reading

മദ്യ ലഹരിയിൽ മൃഗശാലയിലെ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു

തിരുപ്പതിയിലെ മൃഗശാലയില്‍ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാന്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യപാനിയോ മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്നോ സംശയിക്കപ്പെടുന്നു.

Continue Reading

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്‌. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.

Continue Reading

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്ഫോടനം

തൃപ്പൂണിത്തുറയിൽ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനം. അപകടത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 പേർക്ക് പരുക്കേറ്റു. ഇവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Continue Reading

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ […]

Continue Reading

അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ടിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി

രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.

Continue Reading

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് അടച്ചു…

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോളജിൽ നിലനിന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായത്.

Continue Reading

പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്.

Continue Reading

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത് ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Continue Reading

ഗുരുവായൂരപ്പനെ വണങ്ങി പ്രധാനമന്ത്രി ; താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി

തൃശൂർ: ​പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനു​ഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 20 മിനിറ്റാണ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്.

Continue Reading