ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. രാവിലെ 10.55 നു തിരുവനന്തപുരത്ത് എത്തും. ഔദ്യോഗിക സ്വീകരണത്തിനു ശേഷം 11.30 നു നടക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് കൊല്ലത്തേക്ക് പോകും. അഷ്ടമുടി കായലിലൂടെയുള്ള യാത്ര ഉണ്ടാകും. അതിനു ശേഷം നാളെ ഡൽഹിയിലേക്ക് മടങ്ങും.

Continue Reading

ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി എം പി; ചരിത്രം കുറിച്ച് കോട്ടയംകാരൻ

ലണ്ടൻ: ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടനിൽ അധികാരത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി കോട്ടയംകാരനായ സോജൻ ജോസഫ്. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എം പി ആയാണ് സോജൻ ജോസഫ് വിജയിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ. ആഷ്‌ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്‌എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയുമാണ് അദ്ദേഹം.

Continue Reading

ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Continue Reading

അസമിൽ പ്രളയക്കെടുതി; മരണ സംഖ്യ വർധിക്കുന്നു

ഗുവാഹത്തി: അസം പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 38 ആയി. ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങളും ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

Continue Reading

മഴ കനക്കുന്നു; മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 5 വരെയാണ് നിരോധനം. വ്യാഴാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വേനൽ മഴ കൂടുതൽ ശക്തമായി. ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപെടുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ ലഭിക്കുന്ന കനത്ത മഴ.

Continue Reading

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

രാജീവ്ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ ശാന്തൻ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ കുറ്റ വിമുക്തനായി തിരിച്ചറപ്പള്ളി പ്രത്യേക ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞുവന്നത്. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്.

Continue Reading

പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ടു വയസുള്ള കുട്ടിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് അറിയിച്ചു. സിറ്റി പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടി എങ്ങനെ ഓടയിൽ എത്തിയെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

Continue Reading

തിരുവനന്തപുരത്ത് രണ്ട്‌ വയസുകാരിയെ തട്ടിക്കൊണ്ട്‌പോയി ; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം പേട്ടയിൽ രണ്ട്‌ വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി പരാതി ലഭിച്ചു. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. സമീപത്തുള്ള സി. സി ടീവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195, 94979 47107, 94979 60113, 94979 80015, 94979 96988 , 112 എന്ന നമ്പറുകളിൽ […]

Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പ് : കോട്ടയത്ത് യു. ഡി. എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്

കോട്ടയത്തെ ലോക്സഭാ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ കഴിഞ്ഞ ദിവസം കേരളം കോൺഗ്രസ് എം പ്രഖ്യാപിച്ചു.

Continue Reading