പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക. കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് […]

Continue Reading

മകരവിളക്കിനൊരുങ്ങി ശബരിമല

ശബരിമലയിൽ ഇന്ന് മകര വിളക്ക് മഹോത്സവം. രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദർശിക്കാനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുകയെന്നാണ് വിലയിരുത്തൽ. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങൾ മലയിറങ്ങും. പത്ത് പോയിന്റുകളിൽ മകരജ്യോതി ദർശിക്കാം.

Continue Reading

അടുത്ത മാസം മെട്രോ തൃപ്പൂണിത്തുറയിൽ എത്തും…

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ട് അടുത്തമാസം പ്രവര്‍ത്തന സജ്ജമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണക്കരാര്‍ അടുത്തമാസം നല്‍കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന റീച്ച് ആയ എസ്.എന്‍ ജംക്‌ഷന്‍– തൃപ്പൂണിത്തുറ റൂട്ടില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിന് മൂന്ന് കമ്പനികള്‍ നല്‍കിയ ടെന്‍ഡറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. സാമ്പത്തിക പരിശോധന പൂര്‍ത്തിയാക്കിയശേഷം അടുത്തമാസം കരാര്‍ നല്‍കാനാണ് നീക്കം.

Continue Reading

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം ; ടിക്കറ്റ് നിരക്കിലും ഇളവ്

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയതായി ആരംഭിച്ച ഈ സംവിധാനം കെ.എം.ആർ.ആൽ ആസ്ഥാനത്ത് നടി മിയ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്‌റയും ചടങ്ങിൽ പങ്കെടുത്തു. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ സന്ദേശമയയ്‌ക്കുക. തുടർന്ന് ടിക്കറ്റ് ബുക്കിംഗ് നിർദ്ദേശങ്ങൾ ലഭിക്കും. ശേഷം യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും […]

Continue Reading

സ്വർണ്ണ കിരീടം ചൂടി കണ്ണൂർ …

സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.

Continue Reading

പുതുക്കിയ മഴ മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

കെ എസ് ആർ ടി സി യിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകും ; ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകുമെന്ന് ഹൈക്കോടതി. ആദ്യഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കും.എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.

Continue Reading

തമിഴ്‌നാട്ടിൽ കനത്ത മഴ ; ഒരു മരണം

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയടക്കം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെലോ അലര്‍ടുമുണ്ട്. തിരുവാരൂരില്‍ വീടിന്റെ ചുവരിടിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കടലൂർ, തിരുവണ്ണാമലൈ,വെല്ലൂരടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

സംസ്ഥാനത്തു മഴ തുടരും …

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു……. ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര […]

Continue Reading

ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ

ഇടുക്കി : ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് പ്രതിഷേധം.

Continue Reading