കണ്ണൂരിൽ RSS പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി നാളെ

Breaking

കണ്ണൂർ തിമിരി ബോംബേറ് കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിലാണ് വിധി. സിപിഐഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ശിക്ഷ തളിപ്പറമ്പ് അഡി സെഷൻസ് കോടതി നാളെ വിധിക്കും. 2011 നവംബർ 27ന് വൈകിട്ട് ആയിരുന്നു ബോംബേറ് ഉണ്ടായത്. 2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *