മുല്ലപ്പെരിയാര്‍ വിദഗ്ധസമിതി; പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം; ഉടന്‍ നിര്‍ദേശിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഉടന്‍തന്നെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ടി ആര്‍ ശിവരാജനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കേരളം പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പുതിയ കേന്ദ്ര നിര്‍ദേശം. പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് […]

Continue Reading

ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടി ശക്തമായാണ് തുടരുകയാണ്. 2954 കേസുകൾ രജിസ്റ്റർ ചെയ്തു. 3176 പേരെ അറസ്‌റ്റു ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറ‍‌ഞ്ഞിരുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിന് 84 പൊലീസ് സബ് ഡിവിഷനുകളിലായി […]

Continue Reading

കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9നാണ് അദ്ദേഹം ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. ഇനി സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം മടങ്ങുമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന സൂചന. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ മനിര്‍വാഹക സമിതി അംഗം, കോര്‍കമ്മിറ്റിയംഗം, […]

Continue Reading

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ തുടരും. ജൂൺ 22 വരെയാണ് ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി. പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും […]

Continue Reading

ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. എത്ര പേരാണ് അപകടത്തില്‍പ്പെട്ടതെന്നതില്‍ അവ്യക്തത […]

Continue Reading

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തി. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദം. നിലവിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത് സ്വകാര്യ […]

Continue Reading

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം; ആദ്യം 3 സംസ്ഥാനങ്ങളിൽ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം തയ്യാറെടുക്കുന്നു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേതാകും ആദ്യം വിജ്ഞാപനം ചെയ്യുക എന്നാണ് സൂചന. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തി വിദഗ്ധ സമിതി അന്തിമമാക്കിയിട്ടില്ല. അന്തിമ സമ്മതം നൽകിയ ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. 64 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 470 ചതുരശ്ര കിലോമീറ്ററോളമാണ് ഗുജറാത്തിലെ പരിസ്ഥിതി ലോലപ്രദേശം. 2024 ജൂലൈ 31 ന് പുറപ്പെടുവിച്ച അവസാന കരട് വിജ്ഞാപനത്തിന്റെ കാലാവധി […]

Continue Reading

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്താൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിനെ വിന്യസിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ […]

Continue Reading

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം,വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ, തുടങ്ങിയവ ചോദ്യോത്തര വേളയിൽ സഭയിൽ ഉയർത്തിയേക്കും. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വീര്യം […]

Continue Reading

നീറ്റ് യുജി പുനഃപരീക്ഷ നാളെ; ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രില്‍; ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക. […]

Continue Reading