നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാർ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാർ. […]

Continue Reading

കണ്ണീരായി ശ്രീനന്ദ; 1500 താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിക്കാനായി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. നൂറോളം വരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകിയത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ […]

Continue Reading

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികൾ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ വേതനവും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. വനിതകളെയും യുവാക്കളെയും കർഷകരെയും പുതുവഴിയിൽ നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ ഏക സിവിൽ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തിൽ വന്നാൽ […]

Continue Reading

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടർന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ […]

Continue Reading

22 ദിവസം കൊണ്ട് മോദിയെ വധിക്കാം എന്ന് ഇമെയിൽ; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ, പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം […]

Continue Reading

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല; അറിയിപ്പുമായി വിമാനക്കമ്പനി

കുവൈറ്റ് സിറ്റി: കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സര്‍വീസ് ഒഴിവാക്കി വിമാനക്കമ്പനി. കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ദമാം വഴി പ്രഖ്യാപിച്ച സര്‍വീസുകള്‍ റദ്ദാക്കിയതായി ജസീറ എയര്‍വേയ്‌സ് അറിയിച്ചു. മേയ് മാസം 15ാം തീയതി വരെയുള്ള സര്‍വീസുകളാണ് ഒഴിവാക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് റദ്ദാക്കല്‍ നടപടിയെന്നാണ് വിമാനക്കമ്പനിയുടെ അറിയിപ്പില്‍ പറയുന്നത്.

Continue Reading

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും തത്തമ്മ പച്ച നിറത്തിലുള്ല സാരി; 450 കോടി രൂപയ്‌ക്ക് ഓർഡർ നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്. 2025 നവംബറിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം ചെയ്യുന്നത്.

Continue Reading

വനിതകൾക്ക് 273 ലോക്സഭാ സീറ്റ് : വനിത സംവരണ ബിൽ 16ന് പാർലമെന്റിൽ

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചു. ഏപ്രിൽ 16ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. 2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്.

Continue Reading

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ […]

Continue Reading

കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വർധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. എൽ.ഡി.എഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ 80 സീറ്റിലധികം ഉറപ്പാണെന്നാണ് യു.ഡി.എഫ് ക്യാമ്പ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100 […]

Continue Reading