അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു

പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു. സീതത്തോട് കൊച്ചുകോയിക്കലില്‍ കണ്ടെത്തിയ പുലിക്കുട്ടിയെയാണ് ചികിത്സിച്ചയ്ക്ക് ശേഷം തിരികെ കാട്ടിലേക്ക് വിട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപ്പര്‍ മൂഴിയാര്‍ വനമേഖലയിലാണ് പുലിക്കുട്ടിയെ തുറന്ന് വിട്ടിരിക്കുന്നത്. കനൈന്‍ ഡിസ്റ്റെംബര്‍ എന്ന രോഗാവസ്ഥയെ തുടര്‍ന്നായിരുന്നു പുലിക്കുട്ടി അവശനിലയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചുകോയിക്കലില്‍ ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തിയത്. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രദേശവാസികളാണ് പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി ആക്രമണ […]

Continue Reading

ദുക്റാന തിരുനാളിന് തുടക്കമായി

നൊർത്ത് പറവൂർ : മാർ തോമാശ്ലീഹയാൽ എ.ഡി.52 ൽ സ്ഥാപിതമായ ഭാരതത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദൈവാലയത്തിൽ 1951-മത് ദുക്റാന തിരുന്നാൾ കൊടികയറ്റം ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ചക്യാത്ത് നിർവ്വഹിച്ചു. തുടർന്ന് ഫാ. സച്ചിൻ മാമ്പുഴക്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും നടന്നു. ജൂലൈ 3 തിങ്കളാഴ്ചയാണ് പ്രധാന തിരുന്നാളും നേർച്ചസദ്യയും , മാമ്മൂദീസ നവീകരണവും , പ്രദക്ഷിണവും. വികാരി റവ.ഡോ.ജോസ് പുതിയേടത്ത് നേർച്ചസദ്യ തയ്യാറാക്കുവാനുള്ള അടുപ്പ് കത്തിക്കൽശുശ്രൂഷ […]

Continue Reading

‘കിഷ്കിന്ധാകാണ്ഡ’ത്തിന് തുടക്കമായി; ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളില്‍

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ പൂജ ജൂലൈ ഒന്നിന് ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടിലെ പപ്പന്‍, അഭിനേതാക്കളായ രാമു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറില്‍ ജോബി […]

Continue Reading

യുദ്ധക്കപ്പലുകളയച്ച് ജപ്പാനെയും തായ്‌വാനെയും വിരട്ടി റഷ്യ

ടോക്കിയോ: കഴിഞ്ഞ നാല് ദിവസങ്ങളില്‍ തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകള്‍ക്കും സമീപമുള്ള കടലില്‍ രണ്ട് റഷ്യന്‍ നാവികസേന കപ്പലുകള്‍ കണ്ടതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. കിഴക്കന്‍ തീരത്ത് രണ്ട് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കണ്ടതായും നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചതായും തായ്വാന്‍ പ്രതിരോധ മന്ത്രാലവും ചൊവ്വാഴ്ച അറിയിച്ചു. ജാപ്പനീസ് പ്രദേശത്തിന് സമീപം ചൈനീസ് സേനയുമായുള്ള സംയുക്ത അഭ്യാസമുള്‍പ്പെടെ റഷ്യ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ജപ്പാന്റെ ദേശീയ സുരക്ഷയെക്കുറിച്ച് ‘ഗുരുതരമായ ആശങ്ക’ ഉളവാക്കുന്നതായി ജപ്പാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. […]

Continue Reading

ഗുജറാത്തില്‍ പ്രളയം;താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍;9 മരണം

24 മണിക്കൂറിനിടെ ഗുജറാത്തില്‍ പെയ്ത റെക്കോഡ് മഴയില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അവസാന രണ്ട് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഇഒസി) അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളായ കച്ച്, ജാംനഗര്‍, ജുനാഗഡ്, നവസാരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്ച […]

Continue Reading

കളക്ടറേറ്റിൽ ഡ്രൈ ഡേ സംഘടിപ്പിച്ചു

ആലപ്പുഴ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ ഡ്രൈ ഡേ ആചരിച്ചു. മാലിന്യം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച ഡ്രൈഡേ ആചരിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ല കളക്ടർ ഹരിത വി. കുമാർ നേതൃത്വം നൽകി. സിവിൽ സ്റ്റേഷൻ പരിസരത്തെ കാട് വെട്ടി തെളിക്കൽ, മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.രാവിലെ എട്ട് മണിക്ക് […]

Continue Reading

ഈദിന് ആട്ടിറച്ചിയുമായി പോയവരെ ബീഫെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തി ക്രൂര മര്‍ദ്ദനം

ഡല്‍ഹി: മധ്യപ്രദേശില്‍ ഈദുല്‍ അദ്ഹ ആഘോഷത്തിനിടെ ബീഫ് കൊണ്ടുപോയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് പേരെ ആക്രമിച്ചു. സിഹാദ ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇംലിപുരയില്‍ നിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം. ഖാണ്ഡവയിലെ പോളിടെക്നിക് കോളേജിന് സമീപം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ആരോപണം നിഷേധിച്ച് തങ്ങള്‍ ആട്ടിറച്ചി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി പോലീസ് […]

Continue Reading

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിഡിപി നേതാവിനെ സസ്‌പെന്റ് ചെയ്തു

കൊച്ചി: അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പിഡിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നിസാര്‍ മേത്തറിനെതിരെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി നിസാറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ […]

Continue Reading

മികച്ച ഗോളിനുള്ള പുരസ്‌കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടി ബെന്‍ഫിക്കയ്‌ക്കെതിരെ നേടിയ മനോഹര ഗോളാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

Continue Reading

മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളിൽ മരിച്ചവരുടെ സാമ്പിൾ പരിശോധന ഫലമാണ് പുറത്ത് വന്നത്. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പ് മുന്നറിപ്പ് നിലനിക്കെയാണ് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചത്. അതേ സമയം, വയനാട്ടിൽ ഇന്ന് പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്താണ് മരിച്ചത്. ഏതാനും […]

Continue Reading