സി ആർ അബിജിത്തിന് സ്വീകരണം നൽകി

ജർമ്മനിയിലെ ബർലിനിൽ വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് സ്വർണ്ണം കരസ്ഥമാക്കിയ പ്രതീക്ഷ ഭവൻ വിദ്യാർത്ഥി സി.ആർ. അബിജിത്തിന് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതീക്ഷാഭവനിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വീകരിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ , പ്രിൻസിപ്പാൾ സിസ്റ്റർ സുജിത , മദർ സുപ്പീരിയർ സിസ്റ്റർ സാൽവിയ, സിസ്റ്റർ ഫോൺസി , സിഎൻആർഎ പ്രസിഡണ്ട് കെ.ജ ആശോകൻ എന്നിവർ ഹാരമണിച്ച് സ്വീകരിച്ചു. PTA പ്രസിഡണ്ട് പി.സി ജോർജ്ജ് , […]

Continue Reading

ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വരുന്നു

ലോകത്തെ ആദ്യ ‘പറക്കും കാര്‍’ പ്രവര്‍ത്തിപ്പിക്കാനുള്ള നിയമാനുമതി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് എന്ന കമ്ബനിക്ക്. തങ്ങളുടെ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനമായ മോഡല്‍ എ ഫ്ലൈയിംഗ് കാറിന് യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു. 2022 ഒക്ടോബറില്‍ അനാച്ഛാദനം ചെയ്‌ത Alef മോഡല്‍ A കാര്‍ റോഡുകളില്‍ ഓടിക്കാന്‍ കഴിയുന്നതിന് പുറമെ വേര്‍ട്ടിക്കല്‍ ടേക്ക്‌ഓഫും ലാൻഡിംഗും ചെയ്യാന്‍ സാധിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇതിന് 200 മൈല്‍ (322 കിലോമീറ്റര്‍) […]

Continue Reading

മസ്കറ്റ് കെഎംസിസി ചികിത്സ ധനസഹായം കൈമാറി

വൈക്കം : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെയും മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെയും റമദാൻ റിലീഫിൽ നിന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നിർധന രോഗിയുടെ ചികിത്സക്കായി നൽകിയ സഹായ ധനം കൈമാറി. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന മുസ്ലിം ലീഗ് കോട്ടയം ജില്ലാ നേതൃ ക്യാംപിൽ വച്ച് മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ ആക്ടിങ് സെക്രട്ടറിയും മബേല കെഎംസിസി വർക്കിങ് കമ്മറ്റി അംഗവുമായ ഫൈസൽ മുഹമ്മദ് വൈക്കത്തിന്റെ സാനിധ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം […]

Continue Reading

ഇന്ത്യന്‍ 2 ആലോചനയിലുണ്ട് എന്ന് ഉദയനിധി സ്റ്റാലിന്‍

ഉലകനായകൻ കമല്‍ഹാസൻ നായകനായി എത്തിയ ഇന്ത്യൻ ചിത്രത്തിന്റെ മുന്നാം ഭാഗം ഉണ്ടായേക്കാമെന്ന് നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രമായ മാമന്നന്റെ പ്രെമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന് ഇനി 20 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്. നിലവില്‍ ശങ്കര്‍ ശങ്കറിന്റെ കൈവശം ഉപയോഗിക്കാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നും ‘ഇന്ത്യൻ 3’യെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ചിത്രത്തിനെ കുറിച്ച്‌ […]

Continue Reading

മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അർദ്ധരാത്രിയിലും പുലർച്ചെയുമായി നിരന്തരം സന്ദേശങ്ങൾ ലഭിച്ചതോടെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ആശുപത്രിയിൽ തുടരുന്ന പി ഡി പി നേതാവ് മഅ്ദനിയുടെ ആരോഗ്യനില മാധ്യമങ്ങളെ അറിയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് നിസാർ മേത്തറെയായിരുന്നു. മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറുമായി മാധ്യമ […]

Continue Reading

സംസ്ഥാനത്ത് പനി ബാധിച്ച് 3 വയസ്സുകാരൻ മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. പനി ബാധിച്ച് വയനാട്ടിൽ മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയിൽ പനി ബാധിച്ചു മരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ […]

Continue Reading

സിസ്റ്റർ കരോലിന എഫ്സിസി അന്തരിച്ചു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറം അസംഷൻ കോൺവെന്റിലെ സിസ്റ്റർ കരോലിന എഫ്സിസി (82)അന്തരിച്ചു. വല്ലകം പതിനഞ്ചിൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4 ന് പള്ളിപ്പുറം അസംഷൻ കോൺവെന്റിൽ നടക്കും.

Continue Reading

അടിമുടി മാറ്റവുമായി വാട്‌സ്ആപ്പ്; പുതിയ ഫീച്ചറുകൾ

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. യൂസർഇന്റർഫേസ് […]

Continue Reading

ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം

ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും ചിത്രത്തിലുണ്ട്.നടന്‍ രമേശ് പിഷാരടി ആണ് ഈ പേപ്പറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘Big B’ reaking, Mammootty ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍’, എന്നാണ് രമേശ് പത്ര കട്ടിങ്ങിനൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. കേരളത്തില്‍ മാത്രമല്ല അങ്ങ് ഫ്രാന്‍സിലും ആരാധകരുണ്ടെന്നാണ് […]

Continue Reading

വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ വീണ്ടും പരാതി

വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ വീണ്ടും പരാതി. കണ്ണൂര്‍ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി. പുരയിടങ്ങളിൽ കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്നയാളാണ് സജി. ഇതിനിടെ നിഹാദിൻ്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിർമ്മിച്ചു നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് സജി പരാതിയിൽ പറയുന്നത്.

Continue Reading