ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി

നോർത്ത് പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളും ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക അവാർഡ് നേടിയ പ്രമോദ് മാല്യങ്കരയെ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷനായി. പി.ആർ. ശാസ്ത്രിയുടെ ഫോട്ടോ അനാഛാദനം ചെയ്തു. എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, […]

Continue Reading

വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടന്നു

കപ്പാലുവേങ്ങ: പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കപ്പാലുവേങ്ങ വാർഡിലുള്ള കണയങ്കവയൽ സബ് സെന്റർ ഉന്നത നിലവാരത്തിലേക്ക്.. നൂറ് കണക്കിന് ആളുകൾ ഗുണഭോക്താക്കളായി വരുന്ന ഈ പ്രദേശത്തു നിലവിൽ ഉണ്ടായിരുന്ന സബ് സെന്റർ നാഷണൽ ഹെൽത്ത്‌ മിഷന്റെ അംഗീകാരത്തോടെ ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ ആയാണ് ഉയർത്തിയിരിക്കുന്നത്..8 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്..നിർമാണോദ്ഘാടന യോഗം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എബിൻ കുഴിവേലിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ഡോമിന സജി ഉദ്ഘാടനം നിർവഹിച്ചു..പുതുതായി വെയ്റ്റിംഗ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ്, ഇമ്മ്യൂണൈസേഷൻ റൂം, ലാബ് […]

Continue Reading

308 ഇന്ത്യക്കാര്‍ പാകിസ്ഥാന്‍ ജയിലുകളില്‍; 417 പാക്കിസ്ഥാനികള്‍ ഇന്ത്യയില്‍ തടവില്‍

ഇസ്ലാമാബാദ്: ഉഭയകക്ഷി കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന 42 സിവില്‍, 266 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 308 ഇന്ത്യന്‍ തടവുകാരുടെ പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്ഥാന്‍ ശനിയാഴ്ച കൈമാറിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കോണ്‍സുലാര്‍ ആക്സസ് സംബന്ധിച്ച 2008-ലെ കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് ഫോറിന്‍ ഓഫീസ് (എഫ്ഒ) പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ 308 ഇന്ത്യന്‍ തടവുകാരുടെ (42 സിവിലിയന്‍ തടവുകാരും 266 മത്സ്യത്തൊഴിലാളികളും) ഒരു പട്ടിക പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് […]

Continue Reading

കന്‍സാസിലെ നിശാക്ലബില്‍ വെടിവയ്പ്; 7 പേര്‍ക്ക് വെടിയേറ്റു, രണ്ടു പേര്‍ക്ക് ചവിട്ടേറ്റും പരിക്ക്‌

കന്‍സാസ്: കന്‍സാസില്‍ ഒരു നിശാക്ലബ്ബിനുള്ളില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് വെടിയേറ്റ് പരിക്ക്. വിചിറ്റയിലെ 222 നോര്‍ത്ത് വാഷിംഗ്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു നിശാക്ലബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്. നിശാക്ലബിന് പുറത്തുള്ള ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 12:58 ന് കെട്ടിടത്തിനുള്ളില്‍ നിന്ന് നിലവിളികളും വെടിയൊച്ചകളും കേട്ടതായി വിചിറ്റ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്റ്റനന്റ് ആരോണ്‍ മോസസ് പറഞ്ഞു. ഏഴ് പേര്‍ക്ക് വെടിയേറ്റു. ക്ലബിനുള്ളില്‍ വെടിവെയ്പ്പുണ്ടായതോടെ ഭയന്ന ആളുകളുടെ കൂട്ട പലായനം കാരണം മറ്റ് […]

Continue Reading

ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം.

Continue Reading

ഭക്ഷണത്തിന് വേണ്ടി ഭിക്ഷ യാചിച്ചിട്ടുണ്ട് എന്ന് നടി വിദ്യ ബാലന്‍

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. ഒരു പന്തയത്തിന്റെ ഭാ​ഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാ​ഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് […]

Continue Reading

മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, ഒൻപത് പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്

മഹാരാഷ്ട്ര എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് […]

Continue Reading

ടൗൺ എൽപിഎസ് ബോയ്സ് സ്കൂൾ ക്യാമ്പസിലേക്ക് മാറ്റണമെന്ന് നഗരസഭ

വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ചുള്ള സ്ഥലസൗകര്യം ചേർത്തല നഗരസഭ ടൗൺ എൽ പി സ്കൂളിൽ ലഭ്യമല്ലാത്തതിനാൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ പരിസരത്തേക്ക് മാറ്റണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ബോയ്സ് സ്കൂളിന്റെ വടക്ക് ഭാഗത്ത് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലത്തേക്ക് ടൌൺ സ്കൂളിനെ മാറ്റണമെന്നാണ് നഗരസഭ നിർദേശം. ഇത് സംബന്ധിച്ച അജണ്ട കൗൺസിൽ ഐകകണ്ഠേന പാസാക്കി. ടൌൺ എൽ.പി സ്കൂൾ നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലം സ്കൂളിൽ വർദ്ധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വികസന സാദ്ധ്യതയില്ലാത്തതും […]

Continue Reading

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്ന് വി ഡി സതീശൻ

തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്. ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്‌തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ […]

Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് […]

Continue Reading