കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് ഷാപ്പമുക്കിലെ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. എതിരേ അമിത വേഗതയില്‍ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാന്‍ പോസ്റ്ററുകള്‍: കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ഒട്ടാവ/ന്യൂഡെല്‍ഹി: ഇന്ത്യാ വിരുദ്ധത മുഖമുദ്രയാക്കിയ ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കുന്നതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ഭീഷണി പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ചില സമയങ്ങളില്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ ഞങ്ങളുടെ പങ്കാളി രാജ്യങ്ങളോട് ഖാലിസ്ഥാനികള്‍ക്ക് ഇടം […]

Continue Reading

ബാൾട്ടിക് കടലിൽ ഫെറിയിൽ നിന്ന് വീണ് കുട്ടിയും സ്ത്രീയും മരിച്ചു

ബാൾട്ടിക് കടലിൽ കടത്തുവള്ളത്തിൽ നിന്ന് വീണ് ഒരു സ്ത്രീയും കുട്ടിയും മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാൾസ്‌ക്രോണയിലേക്കുള്ള കടത്തുവള്ളത്തിൽ നിന്ന് വീണാണ് പോളിഷ് സ്ത്രീയും മകനും മരിച്ചത്.65 അടി ഉയരത്തിൽ നിന്നാണ് കുട്ടി വീണതെന്ന് സ്വീഡിഷ് മാരിടൈം അഡ്മിനിസ്ട്രേഷൻ വക്താവ് ജോനാസ് ഫ്രാൻസെൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കേസിൽ സംശയമില്ല, എങ്കിലും കൊലപാതകത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സ്വീഡനിലെ പ്രോസിക്യൂഷൻ അതോറിറ്റി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനാണ് അന്വേഷണത്തിന്റെ ലക്ഷ്യം, പബ്ലിക് പ്രോസിക്യൂട്ടർ സ്റ്റീന […]

Continue Reading

അതിഥികളുടെ മുഖത്തേക്ക് വധുവിന്റെ അമ്മ സിഗരറ്റ് പുകയൂതി; വരൻ വിവാഹം വേണ്ടന്ന് വച്ചു

ലക്‌നൗ: വധുവിന്റെയും വധുവിന്റെ അമ്മയുടെയും അനുചിതമായ പെരുമാറ്റത്തിന്റെ പേരില്‍ വിവാഹം ഒഴിവാക്കി വരന്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വധുവിന്റെയും അമ്മയുടെും ‘പെര്‍ഫോമന്‍സ്’ അതിര് വിട്ടതോടെ വരന്‍ ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. അതിഥികളെ അഭിവാദ്യം ചെയ്തുകൊണ്ട് വധു എല്ലാവര്‍ക്കും ഫ്‌ളൈയിംഗ് കിസുകള്‍ നല്‍കിയതോടെ അസ്വാരസ്യം ആരംഭിച്ചു. വൈകാതെ മദ്യപിച്ച് ലക്കുകെട്ട വധുവിന്റെ അമ്മ സിഗരറ്റ് വലിക്കുകയും വിവാഹത്തില്‍ പങ്കെടുത്തവരുടെ മുഖത്തേക്ക് പുക ഊതിവിടുകയും ചെയ്തതായി വരന്റെ കുടുംബം പറയുന്നു. വിവാഹ വേദിയില്‍ എത്തിയ എല്ലാവര്‍ക്കും ഊഷ്മളമായ സ്വീകരണമാണ് […]

Continue Reading

പേപ്പര്‍ രഹിതമായി സുപ്രീം കോടതി; അഭിഭാഷകര്‍ക്ക് സൗജന്യ വൈഫൈ സൗകര്യം

അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈ സൗകര്യങ്ങള്‍ ഉള്‍പ്പെടെ പേപ്പര്‍ രഹിത സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ സജ്ജീകരണവുമായി സുപ്രീം കോടതി. 1-5 കോടതികളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും താമസിയാതെ ബാര്‍ റൂമുകളിലും ഇത് പ്രവര്‍ത്തനക്ഷമമാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അറിയിച്ചു. പുസ്തകങ്ങളോ പേപ്പറുകളോ ഉണ്ടാകില്ലെന്നും എന്നാല്‍ അതിനര്‍ത്ഥം അവര്‍ പുസ്തകങ്ങളെയും പേപ്പറുകളെയൊന്നും ആശ്രയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ സ്‌ക്രീനുകളും നവീകരിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങളും ഉള്‍പ്പെടെ വിവിധ സാങ്കേതിക […]

Continue Reading

അതിതീവ്ര മഴക്ക് സാധ്യത മുഖ്യമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. ഏഴ് ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. മുഖ്യമന്ത്രിയുടെ ജാഗ്രത […]

Continue Reading

ബാലസോർ ദുരന്തത്തിന് ഒരു മാസം; തിരിച്ചറിയാനാവാതെ 52 മൃതദേഹങ്ങൾ

ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ മാസം രണ്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. അപകടം നടന്ന് ഇത്ര നാളായിട്ടും ഇനിയും തിരിച്ചറിയാത്ത 52 മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലുള്ളത്. ആകെ ഇവിടെ സൂക്ഷിച്ചിരുന്ന 81 മൃതദേഹങ്ങളിൽ 29 എണ്ണം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 22 എണ്ണം ഞായറാഴ്ച സംസ്കരിച്ചു. വരുന്ന ദിവസങ്ങളിൽ ബാക്കിയുള്ള 52 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു. ബന്ധുക്കൾ എത്തില്ലെന്നറിയിച്ചതിനെ തുടർന്ന് […]

Continue Reading

ഇന്ത്യ വേദിയാകുന്നത് വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്

ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ക്രിക്കറ്റ് ലോകകപ്പ്, ഏകദിന ചരിത്രത്തിലാദ്യമായി സ്കോട്ട്ലൻഡിന് വെസ്റ്റ് ഇൻഡീസിനു മേലുള്ള ജയം. ഡഗൗട്ടിൽ പരിശീലകൻ ഡാരൻ സമ്മി തലകുനിച്ചുനിൽക്കുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പ് നിർവികാരതയോടെ തിരികെ നടക്കുന്നു. ഗ്യാലറിയിൽ മെറൂൺ ജഴ്സിയണിഞ്ഞ് തലയിൽ കൈവച്ച് കണ്ണ് നിറഞ്ഞുനിൽക്കുന്ന ആരാധകർ. കമൻ്ററി ബോക്സിൽ പതിവുപോലെ ഇയാൻ ബിഷപ്പിൻ്റെ മുഴക്കം. ‘ദിസ് ഈസ് ഗട്ട് റെഞ്ചിംഗ്’ ആ മുഴക്കത്തിൽ അടക്കിനിർത്താൻ കഴിയാത്ത നിരാശ. ലോക ക്രിക്കറ്റിൽ ഒരു കാലത്ത് എതിരാളികൾ ഭയപ്പെട്ടിരുന്ന ടീം. കളിക്കളത്തിലെ […]

Continue Reading

വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത

ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Continue Reading

അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി

മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി. ഇത് സംബന്ധിച്ച് എന്‍സിപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 1999ല്‍ ശരദ്പവാര്‍ സ്ഥാപിച്ച എന്‍സിപിയെ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. പവാറിന്റെ അടുത്ത വിശ്വസ്തരായ ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെ 8 പേരും അജിത്തിനൊപ്പം ഷിന്‍ഡെ -ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായി. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ശരദ് പവര്‍ ബുധനാഴ്ച […]

Continue Reading