അഫ്ഗാനിസ്ഥാനിൽ 60% പെൺകുട്ടികളും 40% ആൺകുട്ടികളും വിദ്യാഭ്യാസം നേടുന്നില്ലെന്ന് യുനിസെഫ്

അഫ്ഗാനിസ്ഥാനിൽ 60% പെൺകുട്ടികളും 40% ആൺകുട്ടികളും പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് യുനിസെഫ്. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്ന് അഫ്ഗാനിസ്ഥാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം വേണ്ട എന്ന താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ രാജ്യവ്യാപകമായി സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചിരുന്നു. ഇത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു. അത്തരം കഠിനമായ നിയമങ്ങൾക്കിടയിലും, അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ പഠനത്തിനായി […]

Continue Reading

‘മത്സരം തോറ്റാൽ വരുന്നത് അറക്കുന്ന സന്ദേശങ്ങൾ’; മടുത്തു,ഞാനും ഒരു മനുഷ്യനല്ലേ..?

മത്സരങ്ങളിൽ തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താൻ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സ്കോട്ടിഷ് ബാഡ്മിന്റൺ താരം കിർസ്റ്റി ഗിൽമോർ ജീവിതത്തിലെ കഴിഞ്ഞ 25 വര്‍ഷമായി കഠിനമായി പരിശീലിക്കുകയാണ് ഞാന്‍. ഓരോ വിജയത്തിനായും എന്‍റെ എല്ലാം ഞാന്‍ നല്‍കുന്നുണ്ട്. എന്‍റെ രക്തം, വിയര്‍പ്പ്, കണ്ണുനീര്‍ അങ്ങനെ പലതും. ഒരോ മത്സരങ്ങളിലും സ്വാഭാവികമായ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. ചിലപ്പോള്‍ എന്‍റെ തോല്‍വിയോടെയാവും അതു അവസാനിക്കുക. ആ അവസാന ഷട്ടില്‍ തറയില്‍ പതിക്കുമ്ബോള്‍, ശാരീരികമായ മാത്രമല്ല, മാനസികമായും നിരാശ തോന്നിയേക്കും. […]

Continue Reading

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്.

Continue Reading

ഡൽഹി മെട്രോ ട്രെയിനിന് മുന്നിൽ ചാടി 25 കാരൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കൈലാഷ് കോളനി സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്നിൽ ചാടി 25 കാരൻ ആത്മഹത്യ ചെയ്തു. ഈസ്റ്റ് കൈലാഷ് സ്വദേശിയായ അജയ് അർജുൻ ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി സിസിടീവീ ദൃശ്യങ്ങൾ ശേഖരിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രയോഗിച്ച് പോലീസ് ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മെട്രോ സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും വാർത്താ ഏജൻസിയായ പിടിഐയിൽ റിപ്പോർട്ട് ചെയ്തു അതേസമയം ഡൽഹിയിൽ സമാനസംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് .കഴിഞ്ഞ മാസം നോയിഡയിലെ […]

Continue Reading

അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ. എ എം ആരിഫ് എം പി

ആലപ്പുഴ ജില്ലയിൽ അപൂർവ്വ രോഗം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ തുടർ പരിശോധനകളും ഗവേഷണവും നടത്താൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് എ എം ആരിഫ് എം പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2016ലും അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗബാധയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു എന്നതും മരണനിരക്ക് 100% ആണെന്നതും കണക്കിലെടുത്ത് ജലാശയങ്ങൾ ധാരാളമായുള്ള ജില്ലയിൽ ഈ രോഗം പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ജാഗ്രത അനിവാര്യമാണെന്നും എം.പി പറഞ്ഞു

Continue Reading

പാൻ ഇന്ത്യൻ ചിത്രമായി ഐഡൻറിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യൻ താര റാണി തൃഷ

ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്, നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം […]

Continue Reading

വായന പക്ഷാചരണ സമാപനം നടന്നു

വൈക്കം: വൈക്കം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണ സമാപനം ചെമ്പ് ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ബ്രഹ്മമംഗലം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി യു വാവ സ്വാഗതം പറഞ്ഞു.കോട്ടയം ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു കെ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല ലൈബ്രറി […]

Continue Reading

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി. സംസ്ഥാന പ്രസിഡൻറ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കടയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാർഥി സലീം മുഹമ്മദിന് […]

Continue Reading

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സി.ബി.എല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും […]

Continue Reading

പാകിസ്താനില്‍ ഖുറാന്‍ കത്തിച്ചതിനെതിരെ ശക്തമായ പ്രതിഷേധം

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച സ്റ്റോക്ക്‌ഹോമില്‍ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വീഡന്‍ വിരുദ്ധ പ്രതിഷേധത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ വെള്ളിയാഴ്ച ‘ഖുര്‍ആനിന്റെ വിശുദ്ധ ദിനം’ ആചരിക്കാന്‍ റാലികള്‍ നടത്തി. കിഴക്കന്‍ നഗരമായ ലാഹോറിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും ഏറ്റവും വലിയ സ്വീഡന്‍ വിരുദ്ധ റാലികള്‍ നടന്നു. തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഖുറാന്‍ പകര്‍പ്പുകള്‍ കൈവശം വച്ച അഭിഭാഷകര്‍ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു, സ്വീഡനുമായുള്ള […]

Continue Reading