വിമാനം ‘മറ്റേതെങ്കിലും എയര്‍പോര്‍ട്ടിലേക്ക്’ തിരിച്ചുവിടുക, അല്ലെങ്കില്‍ വിമാനവും യാത്രക്കാരും പൊട്ടിച്ചിതറും: യാത്രികന്റെ ഭീഷണി

അറ്റ്‌ലാന്റ: യാത്രക്കിടെ ആകാശമധ്യത്തില്‍ വിമാനത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. ബുധനാഴ്ച അറ്റ്‌ലാന്റയില്‍ നിന്ന് സിയാറ്റിലിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. ഒരു യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കുകയും തുടര്‍ന്ന് വാഷിംഗ്ടണിലെ സ്‌പോക്കെയ്‌നില്‍ വിമാനം ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 38 കാരനായ ബ്രാന്‍ഡന്‍ സ്‌കോട്ടാണ് വിമാനത്തില്‍ ഭീഷണി മുഴക്കിയത്. സിയാറ്റിലില്‍ എത്തുമ്പോള്‍ തന്നെ കൊല്ലാന്‍ ഒരു ‘ കാര്‍ട്ടല്‍’ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ […]

Continue Reading

ഷിക്കാഗോയില്‍ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിക്കാഗോ: ഷിക്കാഗോ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം ഡേ കെയറിലെ കുളിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ നോര്‍ത്ത് സൈഡിലെ സമീപപ്രദേശമായ സ്ട്രീറ്റര്‍വില്ലിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ സംഭവം അറിയിച്ചുള്ള ഫോണ്‍സന്ദേശം ലഭിച്ചതായി ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉടനടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കുളിമുറിയില്‍ രണ്ട് നവജാത ശിശുക്കളെ ചലനമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്ന് […]

Continue Reading

മക്ഡോണാള്‍ഡ് മെനുവില്‍ ഇനി തക്കാളി ഇല്ല; കാരണം ഇതാണ്

മക്‌ഡൊണാൾഡിന്റെ ഇന്ത്യ ഔട്ട്‌ലെറ്റ് അതിന്റെ മെനു ഇനങ്ങളിൽ നിന്ന് തക്കാളി താൽക്കാലികമായി നീക്കം ചെയ്യുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. മക്ഡോണാള്‍ഡിന്റെ നിലവാരത്തിന് അനുസരിച്ചുള്ള തക്കാളി ലഭിക്കുന്നില്ലെന്നാണ് കമ്ബനിയുടെ പരാതി. തക്കാളിയുടെ വിലക്കയറ്റത്തെക്കുറിച്ച് കമ്പനി വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിൽ കനത്ത മഴ പെയ്തത് അവയുടെ വിലയിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. ഡൽഹി, കൊൽക്കത്ത, ഉത്തർപ്രദേശ് തുടങ്ങിയ നഗരങ്ങളിൽ തക്കാളി വില കിലോയ്ക്ക് 130-155 രൂപയായി ഉയർന്നു. അതേസമയം, വിലക്കയറ്റമല്ല തക്കാളി മെനുവില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് മക്ഡോണാള്‍ഡ് വിശദീകരിക്കുന്നത്. ഉപഭോക്താക്കൾക്ക് […]

Continue Reading

കർണാടക തീരത്ത് കനത്ത മഴ: മണ്ണിടിച്ചിലിൽ യുവതി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഹമ്മദിന്റെ ഭാര്യ സറീനയാണ് (47) മരിച്ചത്. കനത്ത മഴമൂലം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ കനത്ത മഴയില്‍ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണാണ് സറീന മരിച്ചത്. മകള്‍ സഫ (20)യെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് […]

Continue Reading

ദേശീയ സെമിനാർ സംഘടിപ്പിച്ചു

വൈക്കം: ലോക വ്യാപകമായ വിദ്യാഭ്യാസ – തൊഴിൽ സാധ്യതകളെക്കുറിച്ച് ശ്രീ മഹാദേവ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മാറി വന്ന സാമൂഹിക ക്രമത്തിൽ വിദേശ പഠനവും ജോലിയും തേടുന്ന യുവാക്കളുടെ എണ്ണം ദൈനം ദിനം വർധിച്ചു വരുന്നതായി സെമിനാർ വിലയിരുത്തി. ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ധന്യ എസ് അധ്യക്ഷത വഹിച്ചു. ജർമ്മൻ മാക്രോ മീഡിയ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ അപ്ലൈയ്ഡ് സയൻസിലെ […]

Continue Reading

ആലപ്പുഴ ജില്ലയിൽ അപൂർവ്വരോഗം; പതിനഞ്ച് വയസുകാരൻ മരിച്ചു

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത് -15 രോഗം ബാധിച്ച് മരിച്ചു. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ […]

Continue Reading

അമ്മ പതിമൂന്നുകാരിയായ മകളെ വിറ്റത് 1500 രൂപയ്ക്ക്

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റെന്ന് റിപ്പോർട്ട്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി ട്രെയിനില്‍വെച്ചാണ് യുവാവ് പരിചയപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നെയ്യാര്‍ ഡാമിലെ […]

Continue Reading

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി

കൊച്ചി ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിനോദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അരുംകൊല ഉണ്ടായത്. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്രൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന അച്ചാമ്മയെയാണ് മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്.മ ണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്ന് നാട്ടുകാര്‍ പറഞ്ഞു. അച്ചാമ്മയെ മകന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും പിന്നീട് അമ്മയും മകനുമായി സംസാരിച്ച് […]

Continue Reading

ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില 250 രൂപ

ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില കുതിച്ചുയരുന്നു. ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ തക്കാളിക്ക് വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെ വർധിച്ചു. ഗംഗോത്രി ധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ നൽകണം. ഉത്തരകാശിയിൽ ഇത് 180 രൂപ മുതൽ 200 രൂപ വരെയാണ്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തക്കാളി കൃഷി ചെയ്യുന്ന ഇടങ്ങളിലെ കനത്ത ചൂടും ശക്തമായ മഴയിൽ ഗതാഗതം ദുസ്സഹമായതുമൊക്കെയാണ് വിലക്കയറ്റത്തിനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. വേഗം കേടാവുന്ന പച്ചക്കറിയായതിനാൽ വിലക്കയറ്റം അത്തരത്തിലും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.

Continue Reading