ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ഉസാമ അൽ മുഹാജിറിനെ വധിച്ചതായി അമേരിക്ക

കിഴക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ഉസാമ അൽ മുഹാജിറിനെ കൊലപ്പെടുത്തിയതായി യുഎസ് സൈന്യം. ആക്രമണസമയത്ത് അൽ-മുഹാജിർ വടക്കുപടിഞ്ഞാറൻ സിറിയയിലായിരുന്നുവെന്നും എന്നാൽ അദ്ദേഹം സാധാരണയായി കിഴക്ക് ഭാഗത്താണ് പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടയാൾ അൽ-മുഹാജിർ ആണെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചത് എങ്ങനെയെന്ന് ഉടൻ വ്യക്തമല്ല; മറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ആക്രമണത്തിൽ സിവിലിയൻമാരാരും കൊല്ലപ്പെട്ടതായി സൂചനകളില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഒരു സാധാരണക്കാരന് പരിക്കേറ്റിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകൾ സൈന്യം വിലയിരുത്തുകയായിരുന്നു.

Continue Reading

ഡെല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഡൽഹി ഐഐടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ബി-ടെക് അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷ് ആഷ്‌നയെ (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആത്മഹത്യയെക്കുറിച്ച് ഡൽഹി കിഷൻഗഡ് പോലീസ് സ്റ്റേഷന് വിവരം ലഭിച്ചത്. ആയുഷിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ദിവസം […]

Continue Reading

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ 9) രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. […]

Continue Reading

ഏഷ്യ കപ്പിനു മുന്‍പ് ദീര്‍ഘകാല ക്യാംപ് വേണം: കോച്ച് സ്റ്റിമാക്കിനെ പിന്തുണച്ച് ഛേത്രി

ബെംഗളൂരു: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി നാലാഴ്ചത്തെ ക്യാമ്പ് വേണമെന്ന മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഏഷ്യയിലെ മികച്ച ടീമുകളെ നേരിടാന്‍ മതിയായ തയ്യാറെടുപ്പ് നടത്താന്‍ ടീമിന് സമയം ആവശ്യമാണെന്ന് ഛേത്രി പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് നാലാഴ്ചത്തെ ക്യാമ്പെങ്കിലും വേണമെന്ന് സ്റ്റിമാക് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ക്ലബ്ബുകള്‍ അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റാന്‍ പ്രയാസമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ […]

Continue Reading

നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴയിൽ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 19ന് വൈകിട്ട് 5 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം […]

Continue Reading

മണിയമ്മ രാമദാസ് മണിബെൻ അന്തരിച്ചു

ചേർത്തല: മണിബെൻവീട്ടിൽ പരേതനായ അഡ്വ.രാമദാസിന്റെ സഹധർമ്മിണി മണിയമ്മ രാമദാസ്-94 അന്തരിച്ചു.SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരിയാണ്. മക്കൾ: ലേഖ പ്രഭാകരൻ (ലണ്ടൻ), അഡ്വ.ആർ.കെ.ദാസ് (ചേർത്തല SNDP യൂണിയൻ മുൻ സെക്രട്ടറി), അജിത്ദാസ്(മുരളി)(കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം, ചേർത്തല കെ.എം.സി.എൻ. ഡയറക്റ്റർ, മണിബെൻ വേൾഡ് വിഷൻ ഉടമ), അജയ് ദാസ്(അപ്പച്ചൻ) (ബിസിനസ്). മരുമക്കൾ: പ്രഭാകരൻ (ലണ്ടൻ), പ്രൊഫ.പ്രസന്ന (റിട്ട.പ്രൊഫ. എസ്.എൻ. കോളേജ്, ചേർത്തല), ഗീത തോംവീട്ടിൽ,ലിജി (റിട്ട.പ്രിൻസിപ്പാൾ,SNട്രസ്റ്റ് സ്കൂൾ). സംസ്കാരം ഇന്ന്, ജൂലൈ […]

Continue Reading

കുറവിലങ്ങാട് ഡീപോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിംഗ് ശ്രദ്ധേയമായി

കുറവിലങ്ങാട് :ആധുനിക ലോകത്തിൽ പേരന്റിംഗിന്റെ പ്രാധാന്യം, കുട്ടികൾ സോഷ്യൽ മീഡിയയിൽ അഡിക്റ്റ് ആകുമ്പോൾ മാതാപിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം തുടങ്ങിയ വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റും ട്രെയിനറുമായ ഡോക്ടർ ഫിലിപ്പ് ചക്കത്തറയുടെ പ്രഭാഷണം ശ്രദ്ധേയമായി.ഡി പോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പി ടി എ പ്രസിഡന്റ് ഡോ. ഫെലിക്സ് ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോമോൻ കരോട്ട്കിഴക്കേൽ V C, പ്രിൻസിപ്പാൾ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ V […]

Continue Reading

കോഴിക്കോട് ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് ∙ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുൻപിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങൾ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. […]

Continue Reading

ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍. സയന്റിസ്റ്റ് തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്‌സി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് വൈകുന്നേരം അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള സമയം. vssc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്ഡി- ലെവല്‍ 11 (67,700 2,08,700 ) സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്‌സി- ലെവല്‍ 10 (56,100 1,77,500 ), സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്ഡി പോസ്റ്റുകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്‌സി തസ്തികയിലേക്ക് 750 […]

Continue Reading

യൂട്യൂബിൽ ട്രെന്റിം​ഗായി സലാർ ടീസർ

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്നു. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് വ്യാഴാഴ്ച പുലര്‍ച്ചെ 5.12 ന് ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ ടീസര്‍ നേടിയിരിക്കുന്നത് 10 കോടിയിലേറെ കാഴ്ചകളാണ്. പ്രഭാസിനൊപ്പം പ്രാധാന്യത്തോടെയാണ് പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം കാഴ്ച എന്ന റെക്കോഡ് ഇടുന്ന […]

Continue Reading