രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. പക്ഷെ തനിക്ക് ഒരു നിബന്ധനയുണ്ടെന്നും, വിവാഹശേഷം ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ലെന്നും പൗരഷ്പുര്‍–2 എന്ന വെബ്സീരിസിന്റെ പ്രൊമോഷനെത്തിയപ്പോൾ ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു. ‘രാഹുലിനെ വിവാഹം കഴിക്കാന്‍ ഞാൻ ഒരുക്കമാണ്. പക്ഷെ വിവാഹശേഷം എന്റെ പേര് മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ല. ചോപ്ര എന്നുതന്നെ തുടരും. അത് മാറ്റാന്‍ ഞാൻ ഒരിക്കലും […]

Continue Reading

പൊതുവഴിയില്ലാതെ ദുരിതത്തിലായി 10 ഓളം കുടുംബങ്ങള്‍

മാന്നാര്‍: ബുധനൂരില്‍ പൊതുവഴിയില്ലാതെ ദുരിതത്തിലായി 10 ഓളം കുടുംബങ്ങള്‍. ബുധനൂര്‍ കിഴക്ക് നാലാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങളാണ് പൊതുവഴിയില്ലാതെ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളെയും കിടപ്പു രോഗികളെയും ഒരടി മാത്രം വീതിയുള്ള കനാലിന് മുകളിലൂടെ ചുമന്നാണ് റോഡിലെത്തിക്കുന്നത്. പൊതുവഴി ഇല്ലാത്തതും വഴിവിളക്ക് ഇല്ലാത്തതും കാരണം രാത്രിയായാല്‍ വന്‍ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ പോലും ഏറെ ബുദ്ധിമുട്ടാണ്. നിര്‍മ്മാണ സാധനങ്ങള്‍ എത്തിക്കുവാന്‍ ചുമട്ടു കൂലി ഇനത്തില്‍ തന്നെ വന്‍ തുക […]

Continue Reading

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാറിനു തീപിടിച്ചു. തീപിടുത്തത്തിൽ ഉടമയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരിക്കേറ്റത്. തീപിടുത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വെച്ചാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

Continue Reading

അങ്കണവാടിയുടെ കല്ലിടൽ ചടങ്ങ് നടന്നു

വൈക്കം: ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി അനുവദിച്ച 2000000 രൂപ അനുവദിച്ച് പണി കഴിപ്പിക്കുന്ന കുമാരി കേന്ദ്ര (അങ്കണവാടി) ത്തിന്റെ കല്ലിടൽ ചടങ്ങ്ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ , മുൻ പ്രസിഡന്റ് കവിതാ റെജി, വാർഡ് മെമ്പർ അനിയമ്മ അശോകൻ , മെമ്പർമാരായ അഖിൽ, സീമ സുജിത്ത്, സൂനമ്മ ബേബി രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ […]

Continue Reading

അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ […]

Continue Reading

ചലച്ചിത്ര അവാര്‍ഡ് വിവാദം: രഞ്ജിത്തിനെതിരെ എഐവൈഎഫ് രംഗത്ത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ സിപിഐ യുവജന വിഭാഗമായ എഐവൈഎഫ്. രഞ്ജിത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെയർമാൻ രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണം. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകള്‍ ഉൾപ്പെടെ പുറത്തുവന്നത് ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഗൗരവമായി കാണണം. സംസ്ഥാന ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ […]

Continue Reading

മകളെ ശല്യം ചെയ്യുന്നത് വിലക്കി; കാട്ടാക്കടയിൽ ഉത്രാ മോഡൽ കൊലപാതക ശ്രമം

തിരുവനന്തപുരം: കാട്ടക്കടയില്‍ മകളെ ശല്യം ചെയ്തത് വിലക്കിയതിനു പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കടയിൽ അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് പാമ്പിനെ തുറന്നുവിട്ടത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. രാജേന്ദ്രന്റെ മുറിയിലെ ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി […]

Continue Reading

ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്ന് കോടതിയുടെ ചോദ്യം. നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു. ഇതിന് ക്രമസമാധാന പ്രശ്നം തന്ത്രപരമായി ഉപയോഗിയുന്നു എന്നും കോടതി പറഞ്ഞു. ഈ രീതി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടമാണ് ബുള്‍ഡോസര്‍ […]

Continue Reading

പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 […]

Continue Reading

മണിപ്പൂര്‍ വിഷയം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച പാർലമെന്റിൽ ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച നടക്കുക. അയോഗ്യത നീങ്ങിയെത്തിയ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് ഗൗരവ് ഗൊഗോയ് നിലപാടെടുക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ നീക്കം. ഭരണപക്ഷത്ത് നിന്ന് ബിജെപി അംഗം നിഷികാന്ത് ദുബൈയാണ് ആദ്യം സംസാരിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. […]

Continue Reading