സിദ്ദിഖിന് യാത്രമൊഴി; പൊതുദർശനം തുടരുന്നു

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം രാവിലെ 8 മണിയോടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു . ഏകദേശം മൂന്നര മണിക്കൂറോളം ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. 12 മണിയോടെ പൊതുദർശനം അവസാനിപ്പിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ട് പോകും. വൈകിട്ട് 4.30യോടെ സംസ്കാരച്ചടങ്ങുകൾക്കായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലെത്തിക്കും. ഇന്നലെ രാത്രി തന്നെ അമൃതാഹോസ്പിറ്റലിൽ നിന്നും പള്ളിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു.

Continue Reading

പള്ളിപ്പെരുന്നാൾ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് കോൺഗ്രസ്‌

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോൺ​ഗ്രസ്. അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷൻ കണക്കിലെടുക്കണം. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8 നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം. ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. […]

Continue Reading

ട്രെയിൻ യാത്രയ്ക്കിടെ തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്

അലുവ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണതാകാം എന്നാണ് ആര്‍പിഎഫിന്റെ നിഗമനം.

Continue Reading

സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്. ബുധനാഴ്ച രാവിലെ 9 മണി മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് പള്ളിക്കരയിലെ വസതിയിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും. ചൊവ്വാഴ്ച രാത്രിയോടെയാണ് സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Continue Reading

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഗുരുതരാവസ്ഥയിലായാണ് അന്ത്യം സംഭവിച്ചത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റുകളുടെ ഗോഡ് […]

Continue Reading

പുതുപ്പള്ളിയിൽ എല്‍ഡിഎഫിന് അനുകൂല സാഹചര്യം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽ ഡി എഫിന് അനുകൂല സാഹചര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

Continue Reading

പുരസ്‌കാര പ്രശസ്തിയിൽ പൊയ്യ രവി

ശ്രീധരൻ കടലായിൽ പൊയ്യയിൽ നിന്ന് പ്രാരംഭം കുറിച്ച് പ്രധാന താള പ്രമാണിമാരിലൊരാളായി മാറിയ പൊയ്യ രവി അംഗീകാരത്തിന്റെ നിറവിൽ. ഉപാസനയ്ക്കും അർഹതക്കും ഉള്ള അംഗീകാരമാണ്‌ ഇലത്താള വിദഗ്ദ്ധൻ പൊയ്യ രവിക്ക് ലഭിക്കുന്ന,കുഴൂർ നാരായണമാരാർ ഫൗണ്ടേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം. ആറുപതിറ്റാണ്ടായി വാദ്യകലാ രംഗത്തെ നിറ സാന്നിധ്യമായ പൊയ്യ രവി ഈ മേഖലയിലെ ആൾ റൗണ്ടർ ആണ്. ഇലത്താളത്തിലെ കുലപതി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇടക്കയിലും ചെണ്ടയിലും വീക്കൻ ചെണ്ടയിലും തിമിലയിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്, പേരിനൊപ്പം ജന്മനാടിന്റെ പേര് കൂടി […]

Continue Reading

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കും. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. നിലവിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ.

Continue Reading

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

അയോഗ്യത നീങ്ങിയതിനു ശേഷം രാഹുൽഗാന്ധി ആദ്യമായി വയനാട് സന്ദർശനം നടത്തുന്നു. ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഈ മാസം 12, 13 തീയതികളിലാണ് തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വയനാട് സന്ദർശനം ആണിത്. ട്വിറ്ററിലൂടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ജനങ്ങൾ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാർലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുൽ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി […]

Continue Reading

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും.

Continue Reading