ധ്യാന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ റിലീസ് മാറ്റിവച്ചു

രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിന്‍റെ ജയിലര്‍ റിലീസ് മാറ്റിവച്ചു. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തീയറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്‍റെ പടം […]

Continue Reading

ചന്ദ്രയാൻ 3 ന്റെ രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആർഒ. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി രണ്ട് ഘട്ടംകൂടിയാണ് ബാക്കി. 14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാം ഘട്ടം നടത്തുക. തുടർന്ന് 16നു നാലാം ഘട്ടം നടക്കുന്നതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ […]

Continue Reading

വനിതാ എംപിമാർക്ക് രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകി; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടെ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകും. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്. രാഹുൽ പ്രസംഗം പൂർത്തിയാക്കിയതിനെ തുടർന്ന് സ്മൃതി […]

Continue Reading

അച്ഛൻ പോക്സോ കേസിൽ പ്രതി: മകൻ ആത്മഹത്യ ചെയ്തു

പാലക്കാട്‌: പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം നടന്നത്. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പൊലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് […]

Continue Reading

ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; ഗുരുവായൂർ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തരെ എലികടിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. നിയമപരമായ ചുമതല ശ്രദ്ധയോടെയും ജാഗ്രതയോടെയും നിറവേറ്റണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണവും പരിപാലന ചുമതലയും ദേവസ്വത്തിനുണ്ട്. ശ്രദ്ധയോടെയും ജാഗ്രതയോടെയും ക്ഷേത്ര ഭരണസമിതി ചുമതല നിറവേറ്റണമെന്നും കോടതി വിമർശിച്ചു. എലികടിയേറ്റ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ഭരണ സമിതിയും […]

Continue Reading

വീണ വിജയനെതിരായ ആരോപണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു. കേവലം രാഷ്ട്രീയ ആരോപണം അല്ല കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലാണിതെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം വാങ്ങി എന്നാരോപിച്ച് തനിക്കെതിരെ അന്വേഷണം പൊടിപൊടിക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണം ഇല്ല. കോൺഗ്രസ് നേതാക്കളുടെ പേര് ഉണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ […]

Continue Reading

സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ

മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനെയാണ് സസ്പെൻഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാർത്തയായതിന് പിന്നാലെയാണ് സസ്പെൻഷൻ. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Continue Reading

കോട്ടയത്ത് കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാറിനു തീപിടിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബുസാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിൽ 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാബുവിന്റെ ഐ 10 കാറിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. യാത്രകഴിഞ്ഞു മടങ്ങുന്നതിനിടെ വീടിനു 20 മീറ്റർ അകലെ വെച്ച് വലിയ ശബ്ദത്തോടെ കാറിൽ തീ പിടിക്കുകയായിരുന്നു. അഗ്നിബാധയിൽ കാർ പൂർണമായി കത്തിനശിച്ചിരുന്നു. […]

Continue Reading

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുമെന്നതുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് ഈ ചാനലുകള്‍ നല്‍കിയത്. എട്ട് ചാനലുകള്‍ക്കും കൂടി 23 ദശലക്ഷത്തോളം വരിക്കാരുണ്ട്. യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ളോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരഹോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വസ്തുതാപരമായി […]

Continue Reading