കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ച് വ്യാപക നാശം. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 7.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു. തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിനശിച്ചു.കെട്ടിടം ഭാഗികമായും കത്തിയിട്ടുണ്ട്. കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. 500 ൽ അധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും […]

Continue Reading

കിരീട നേട്ടത്തിൽ പങ്കാളിയായി മാളയുടെ സ്വന്തം റോബിനും

തൃശൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും. വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപ്പള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നു .10000 മീറ്റർ മത്സരത്തിൽ നേരിയ വ്യത്യാസത്തിനു റോബിൻ നാലാം സ്ഥാനത്തേക്ക് പിൻതള്ള പ്പെടുകയായിരുന്നു.5000 മീറ്ററിലും തൃശ്ശൂരിന് വേണ്ടി മത്സരിച്ചു. 35 വയസ്സിനു മുകളിൽ പ്രായം ഉള്ളവരെ വിവിധ വിഭാഗം ആക്കി തിരിച്ച് നടത്തുന്ന മൽസരമാണ് മാസ്റ്റേഴ്സ് മീറ്റ്.2002 ൽ നടന്ന മീറ്റിൽ റോബിൻ […]

Continue Reading

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കും; ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വരുമാന സാധ്യതകള്‍ തുറന്ന് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും അതിലൂടെ നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കുമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Continue Reading

കാപ്പ ചുമത്തി നാടുകടത്തി

കടുത്തുരുത്തി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അതിരമ്പുഴ,നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ ജോസഫ് മകൻ അഖിൽ ജോസഫ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് […]

Continue Reading

പരിപ്പ് പാലം തുറന്നു

കടുത്തുരുത്തി : നിർമ്മാണം പൂർത്തിയാക്കിയ പരിപ്പ് പാലം മന്ത്രി വി എൻ വാസവന്റെ നിർദ്ദേശപ്രകാരം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരീമഠം, പഞ്ചായത്ത് മെമ്പർമാരായ സുമ പ്രകാശ്, ശോശാമ്മ ഷാജി, രാധാകൃഷ്ണൻ നെല്ലിപ്പള്ളി, പി വി സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് കെ വാസു തുടങ്ങിയവരും, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും ചടങ്ങിൽ പങ്കെടുത്തു. കുടയംപടി- പരിപ്പ് റോഡ് പുനർനിർമ്മാണം പൂർത്തിയായ ശേഷം മന്ത്രി വി എൻ […]

Continue Reading

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ പ്രിന്‍സിപ്പല്‍; തോമസ് ചാഴികാടന്‍ എം പി

ന്യൂഡല്‍ഹി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിലേക്ക് പുതിയ പ്രിന്‍സിപ്പലായി കെ.പി.തങ്കപ്പനെ നിയമിച്ചതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി വിഷയങ്ങളില്‍ പുതിയ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണറെ എം.പി നേരില്‍ കണ്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശേഷിക്കുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണര്‍ നിധി പാണ്ഡെ ഉറപ്പ് നല്‍കിയതായും തോമസ് […]

Continue Reading

സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; ഒരാൾ അറസ്റ്റിൽ

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പായിപ്പാറയിൽ വീട്ടിൽ ഷിബിൻ ചാക്കോ (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരു സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ഷിബിൻ ചാക്കോയുടെ സുഹൃത്തുമായി അമൽ ജെയിംസിന് ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് […]

Continue Reading

പാലായിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകൻ പിടിയിൽ

പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം തന്റെ പിതാവായ ജോസഫുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ചോറ് പാത്രം കൊണ്ട് തന്റെ പിതാവിനെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ […]

Continue Reading

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം

കേരളത്തിലോടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്. എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണിത്. വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും അറിയിപ്പുണ്ട്. പ്രധാന മാറ്റങ്ങള്‍… 1. ഏഴാം തീയ്യതി നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന 22654 ഹസ്രത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കോട്ടയത്തെ സ്റ്റോപ്പ് ഒഴിവാക്കി […]

Continue Reading

മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്കും നൽകണം: ഹൈക്കോടതി

കണ്‍സഷൻ നൽകുന്നതിന്റെ കാര്യത്തിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് കേരളാ ഹൈക്കോടതി. മറ്റുള്ള യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണ്. ഇപ്പോഴത്തെ മാറിയ സാഹചര്യം […]

Continue Reading