നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Continue Reading

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് […]

Continue Reading

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. എസ്ഐടിയുടെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.

Continue Reading

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട […]

Continue Reading

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Continue Reading

സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ […]

Continue Reading

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശിയേക്കും. കേരള കർണാടക ലക്ഷദ്വീപ് […]

Continue Reading

വിദ്യാ‌ർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നു

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. കഴിഞ്ഞ മാസം 19 മുതൽ അടിക്കടി തടസം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.

Continue Reading

രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്. . പാരിപ്പള്ളി സ്വദേശി […]

Continue Reading

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും

ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി, വന്ദേമാതരം വരെയുള്ള വിവാദങ്ങൾ ചർച്ചയിൽ ഉയർന്നുവരും. നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എൽഡിഎഫിനു വേണ്ടി മത്സരിക്കും. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര […]

Continue Reading