കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി ‘ഓൺ’ ആയി; ‘കെഎൽ 15’ ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘കെഎൽ 15’ എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

Continue Reading

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം. നിർണായ കൂടിക്കാഴ്ച ഡൽഹിയിൽ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി […]

Continue Reading

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് ഇറാന് താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയെ വിളിക്കാം; ഡോണൾഡ്‌ ട്രംപ്

ഇറാനുമായുള്ള സമാധാന ചർച്ചയ്ക്ക് ചർച്ചക്ക് വാതിൽ തുറന്ന് ഡോണൾഡ്‌ ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇറാന് അമേരിക്കയെ വിളിക്കാം. സംസാരിക്കണമെങ്കിൽ ഇറാന് നേരിട്ട് തന്നെ ഫോണിൽ വിളിക്കാമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്ലാമബാദിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ച പാതിവഴിയിൽ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനിൽ എത്തി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താൻ തലസ്ഥാനമായ […]

Continue Reading

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ […]

Continue Reading

രാഘവ്  ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

Continue Reading

വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പൊലീസുകാർ ഉൾപ്പെടെ 15 പേർക്കാണ് പരുക്കേറ്റത്. സ്ഫോടനം […]

Continue Reading

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. […]

Continue Reading

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക ജ്വരത്തിൻറെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ് […]

Continue Reading

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. സംഭവത്തിൽ പമ്പ പൊലീസ് കേസ് എടുത്തു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതീവ സുരക്ഷാ മേഖലയാണ്. മുമ്പൊരിക്കലും ഏതെങ്കിലും ഒരു സേന അനുമതി […]

Continue Reading

മണിപ്പൂരിൽ വീണ്ടും അശാന്തം; സുരക്ഷ വർധിപ്പിച്ചു

മണിപ്പൂർ വീണ്ടും അശാന്തം. ഉക്രുലിൽ – കുക്കി സായുധ സേനയുടെ ആക്രമണത്തിൽ നാഗ വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടു. 29 കാരനായ ഹോർഷോക്മി ജമാങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‌ പിന്നാലെ ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. അതിനിടെ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം തുടരുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ […]

Continue Reading