സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; രാത്രി സമയം അരമണിക്കൂർ വരെ നിയന്ത്രണം

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അഡിഷ്ണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ഉന്നതല യോഗത്തിന്റെ അനുമതി നൽകി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതീകതികൾ […]

Continue Reading

ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഡെന്‍മാര്‍ക്കിലെ ഹോഴ്‌സന്‍സില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണില്‍ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസിസിനെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ചൈനയോടൊപ്പം ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയുമായി നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ആദ്യ ദിവസം കാനഡയെ 4-1ന് തോല്‍പ്പിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ 5-0നും കാനഡ 4-1 നും തകര്‍ത്തുവിട്ടു.

Continue Reading

എസ്എസ്എൽസി  പരീക്ഷാ  ഫലം  മേയ് 15ന് പ്രഖ്യാപിക്കും;​ ഹയർ സെക്കൻഡറി മേയ് 22ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15നും ഹയർ സെക്കൻഡറി, വൊക്കേഷൽ ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻതന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

Continue Reading

യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതം; രൂക്ഷ വിമര്‍ശനവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ആക്രമണം പെട്ടെന്നുണ്ടായതല്ല. ജിസിസി രാജ്യങ്ങളുടെ സഹകരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും ഗര്‍ഗാഷ് വിമര്‍ശിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഓരോ ദിവസവും യുഎഇയുടെ നിലപാട് വ്യക്തമാക്കുന്നത് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആണ്.ഇറാനെതിരെ അന്‍വര്‍ ഗര്‍ഗാഷ് ഇന്നും കടുത്ത വിമര്‍ശനമുന്നയിച്ചു. പെട്ടെന്നുണ്ടായ ആക്രമണല്ല ഇറാനില്‍ നിന്നുണ്ടായത്. ദീര്‍ഘനാളത്തെ പദ്ധതി പ്രവര്‍ത്തികമാക്കുന്ന തരത്തിലായിരുന്നു ആക്രമണം. […]

Continue Reading

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി. ‘DAY AHEAD MARKET”വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമല്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ സമീപിക്കാന്‍ കെഎസ്ഇബി നീക്കം നടത്തുകയാണ്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ബോര്‍ഡ്. പ്രതിസന്ധിയില്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കോര്‍കമ്മിറ്റി ചേര്‍ന്ന് പ്രതിസന്ധിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയത്. നാളെയും […]

Continue Reading

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഇത് ജനകീയ ഹര്‍ത്താലാണെന്നും പൊതുജനങ്ങളുടെ […]

Continue Reading

നിതിൻ രാജിന്റെ മരണം: നാളെ ഹർത്താൽ; ബസ് സർവീസ് മുടങ്ങില്ല, അവശ്യസർവീസുകളെ ഒഴിവാക്കി

കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും.

Continue Reading

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണംജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാര്ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

Continue Reading

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ചികിത്സയിലിരിക്കെ മരിച്ചു . അപകടത്തിൽ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ തീവ്രചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം 30 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശന്റെ മരണം […]

Continue Reading