ആന്ധ്രാപ്രദേശിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടുത്തം; ഒരാൾ മരിച്ചു
ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
Continue Reading