കണ്ണീരായി നേപ്പാൾ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി.മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു. ടണൽ രക്ഷാവിദഗ്ധർ ഉൾപ്പെടെ പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം നേപ്പാളിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായി. നേപ്പാളിന് നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ പ്രസിഡന്റ്, ദ്രൗപദി മുർമുവിനോടും ഇന്ത്യാ ഗവൺമെന്റിനോടും നന്ദി രേഖപ്പെടുത്തി. അതേസമയം, മിന്നൽ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കനത്ത മഴയും […]

Continue Reading

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് […]

Continue Reading

‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നല്‍ പ്രളയത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ നേപ്പാളില്‍ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനില്‍ക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും […]

Continue Reading

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം […]

Continue Reading

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ.എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക. തുടർച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. […]

Continue Reading

സോണിയ ഗാന്ധിയുടെ ആത്മകഥ; പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം

ഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗത്തിലും പ്രസാധകര്‍ക്ക് അതൃപ്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ വിശദീകരണം. മാറ്റങ്ങള്‍ വരുത്താന്‍ വിസമ്മതിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തത് എന്ന വാര്‍ത്തകള്‍ തെറ്റെന്നും വസ്തുതകള്‍ പരിശോധിക്കുന്നതും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമെന്നുമാണ് വ്യക്തമാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ താല്പര്യമുണ്ടായിരുന്നുവെന്നും പ്രസാധകര്‍ പ്രറയുന്നു. എഴുത്തുകാരിയുമായി […]

Continue Reading

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്‍പനശാലകളിലും തിരക്ക് വര്‍ധിച്ചതോടെ 433.81 കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്. […]

Continue Reading

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഉത്തരവില്‍ ട്രീപ് ഒപ്പുവച്ചു. തടാകത്തിന്റെ വിസ്തൃതിയുടെ ഏകദേശം 52 ശതമാനവും കാനഡയിലാണെന്നിരിക്കെയാണ് നീക്കം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഉള്‍പ്പെടെ കാനഡയ്ക്കെതിരായ ആവര്‍ത്തിച്ചുള്ള ട്രംപിന്റ സമ്മര്‍ദ്ദത്തിന്റെയും തീരുവ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ‘ലേക്ക് ഒന്റാറിയോ’ ഉത്തരവ്. വിഷയത്തില്‍ കാനഡ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. അമേരിക്കയുടെ […]

Continue Reading

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്; 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്. 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍ കഴിയുന്നു. ഭാര്യയെയും മക്കളെയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ജോലി. വിദേശത്ത് ഒളിവ് ജീവിതം തുടങ്ങിയത് 1991 മുതലാണ്. ഒളിവ് ജീവിതം ഇന്ത്യക്കാരുമായി അകലം പാലിച്ചാണ്. ഒളിവ് ജീവിതം പൂര്‍ണമായും രൂപംമാറി. പരിചയക്കാരെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ജീവിതം. സുകുമാരക്കുറുപ്പ് ഇപ്പോവും ആരോഗ്യവാനാണ്. ഉള്ളത് പ്രായത്തിന്റെ അവശതകള്‍ മാത്രം.

Continue Reading

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി […]

Continue Reading