അസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴി അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അസഭ്യ പോസ്റ്റിടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎൽഎയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എസ് വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് […]

Continue Reading

കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വനംവകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയെയാണ് പിടികൂടിയത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പിന്റെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്ക്‌ വേണ്ടിയും […]

Continue Reading

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കരുത്

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വാര്‍ത്താ ഏജന്‍സി. ആർട്ടിഫിഷ്യൽ നിർമ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിർദേശവുമായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്. ചാറ്റ് ജിപിടി പോലെയുള്ള സാങ്കേതിക വിദ്യാ ടൂളുകൾ എങ്ങനെയാണ് ജോലിയിൽ ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ നല്കുന്ന ചുരുക്കം ചില വാർത്താ ഏജൻസികളിലൊന്നാണ് എപി. ഈ മാർഗ നിർദേശങ്ങൾ സ്‌റ്റൈൽബുക്കിലും മാധ്യമപ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളിലും എപി ഉൾപ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുക. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ –വടക്കൻ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ വടക്ക്- പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ –വടക്കൻ ഛത്തീസ്ഗഡ് […]

Continue Reading

നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം: ബിജെപി നേതാവിനെതിരെ കേസ്

ആലപ്പുഴ: നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുവതിയുടെ പരാതി. പാലമേല്‍ പഞ്ചായത്തംഗം പുന്നക്കാകുളങ്ങര അനില്‍ കുമാറിനെതിരെയാണ് യുവതി നൂറനാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗ്നചിത്രം കാണിച്ചു വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷിലെത്തിയ യുവതിയോട് പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തിയെന്ന് യുവതി പറഞ്ഞു. പ്രതി രാഷ്ട്രീയക്കാരനാണെന്നും പ്രശ്നം പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. പരാതി നല്‍കിയാല്‍ […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; കനത്ത സുരക്ഷ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത ഉള്ളതിനാലാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കൂടാതെ നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ ഉണ്ടാവുന്നതും മൂലമാണ് സുരക്ഷ വർധിപ്പിക്കുന്നത്. തീവണ്ടി […]

Continue Reading

കാർഗിലിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ കാർഗിലിൽ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം ലഭിച്ചതായി കാർഗിൽ എസ് എസ് പി അറിയിച്ചു. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് സ്ഫോടനത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് […]

Continue Reading

അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്പെൻഷൻ

കോട്ടയം: അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐഎൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം കെ മോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ സാം ടി തോമസ് വിജിലൻസ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എഇഒ എം കെ മോഹൻദാസ്. […]

Continue Reading

വെള്ളപ്പൊക്ക നിരീക്ഷണത്തിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: വെള്ളപ്പൊക്ക നിരീക്ഷണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷന്‍. ഫ്ളഡ് വാച്ച് (floodwatch)എന്ന പേരിൽ പുറത്തിറക്കിയ ആപ് വഴി പൊതുജനങ്ങള്‍ക്ക് വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പ്രവചനങ്ങളും ആപ്പിൽ ലഭ്യമാകും. ഉപഭോക്തൃസൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പില്‍ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങളും ഉണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭ്യമാകും. വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. […]

Continue Reading

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്. ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും പന്നികളെ കൊന്നൊടുക്കും.

Continue Reading