ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനായി ആളുകള്‍ തങ്ങളുടെ ഐഡന്റിറ്റി അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് രേഖകള്‍ ഇമെയില്‍ വഴിയോ വാട്ട്സ്‌ആപ്പ് വഴിയോ പങ്കിടരുതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്നറിയിപ്പ് നല്‍കി. വ്യക്തികളോട് തങ്ങളുടെ രേഖകള്‍ ഇങ്ങനെ പങ്കുവെക്കാന്‍ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരാകാമെന്നും അതോറിറ്റി അറിയിച്ചു. നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകള്‍ ഇമെയില്‍ വഴിയോ വാട്ട്സ്‌ആപ്പ് വഴിയോ പങ്കിടാന്‍ യുണീക്ക് […]

Continue Reading

കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷിനെയാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ട്രെയിനിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളാണെന്നും പൊലീസ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

ജയിലറിനു എ സർട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

ചെന്നൈ: രജനികാന്തിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ജയിലറിനു നല്‍കിയ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ചിത്രത്തിന് പ്രായപൂർത്തിയായവരെ മാത്രം കാണാൻ അനുവദിക്കുന്ന എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എൽ രവി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജയിലറിന് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റ് ആണ്. യുഎ സർട്ടിഫിക്കറ്റ് പ്രകാരം,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ സാധിക്കും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ […]

Continue Reading

ഓണം പ്രമാണിച്ച്‌ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ […]

Continue Reading

ശാസ്ത്രജാലകം തുറന്ന് ശ്രീ സരസ്വതി വിദ്യാമന്ദിർ

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിലെ ശാസ്ത്രമേള കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ ഡോ. പി .ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീസരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി . ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രഞ്ജിത്ത് ആർ , മാനേജർ കെ ടി ഉണ്ണികൃഷ്ണൻ, സയൻസ് അധ്യാപകരായ കെ കെ മിനി, എം എൻ മായ എന്നിവർ പങ്കെടുത്തു. കുമാരി […]

Continue Reading

ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന : മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയ 7 ബോട്ടുകള്‍ പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു. ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകള്‍ക്ക് 1,20,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും മൂന്ന് മോട്ടോര്‍ ബോട്ടുകളിലും ഒരു ബാര്‍ജിലുമാണ് പരിശോധന […]

Continue Reading

കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍വെച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ […]

Continue Reading

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

തൃപ്പൂണിത്തുറ: പ്രശസ്തമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഈ വർഷത്തെ അത്തം ഘോഷയാത്ര. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ […]

Continue Reading

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 15 -ാം ബ്രിക്‌സ് ഉച്ചകോടി 22 മുതൽ 24 വരെയാണ് നടക്കുന്നത് .ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽ […]

Continue Reading

ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം

ബംഗളുരു: ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം. കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മുംബൈയിൽ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാൻ എക്സ്പ്രസിന്‍റെ എ. സി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 5.45ന് ബംഗളുരുവില്‍ എത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തീപിടുത്തത്തില്‍ ആർക്കും പരിക്കില്ലെന്ന് റെയിൽവെ അറിയിച്ചു. ഉദ്യാൻ എക്സ്പ്രസിന്‍റെ ബി – 1, ബി – […]

Continue Reading