ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

പത്തനംതിട്ട: ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു. 87 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വെച്ചായിരുന്നു അന്ത്യം. കബറടക്കം പിന്നീട് നടത്തും. 1946 ജൂലൈ 19 ന് പുനലൂരിലെ ആറ്റുമാലിൽ വരമ്പത്തു കുടുംബത്തിൽ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാർ അന്തോണിയോസ് ജനിച്ചത്. കൊല്ലം ബിഷപ്സ് ഹൗസിൽ ഏറെക്കാലം മാനേജരായി പ്രവർത്തിച്ചു. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. […]

Continue Reading

ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കോട്ടയം; ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് തോട്ടുവാ ഭാഗത്ത് നടുവിലേക്കുറ്റ് വീട്ടിൽ ജോമോൻ (44), എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ ചീത്ത വിളിക്കുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ സന്തോഷ് കുമാർ,സി.പി.ഓ മാരായ ഷിജാസ് ഇബ്രാഹിം, ജോജി കെ വർഗീസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ […]

Continue Reading

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജയിലർ

രജനികാന്തിന്റെ ‘ജയിലര്‍’ കുതിപ്പ് തുടരുകയാണ്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രം ആളെക്കൂട്ടുന്നു. ഇപ്പോഴിതാ ‘ജയിലര്‍’ 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ‘ജയിലര്‍’ 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇത് വെറും 10 ദിവസത്തിനുള്ളിലാണ്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഹൗസ് ഫുളാണ് ഷോയാണ് തിയറ്ററുകളില്‍ നടക്കുന്നത്. അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു […]

Continue Reading

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; പോക്സോ കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ

കൊയിലാണ്ടി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ […]

Continue Reading

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് സൗജന്യ അരി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കി. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ […]

Continue Reading

ചന്ദ്രയാൻ- 3 വിജയത്തിന് തൊട്ടരികെ; രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കി

ബെം​ഗളൂരു: ഇന്ത്യൻ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിജയത്തിന് തൊട്ടരികെ. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയതോടെ വിക്രം ലാൻഡർ ചന്ദ്രന് അരികെ എത്തി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി. സാങ്കേതിക പരിശോധനകൾ തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. അവസാന ഘട്ടവും വിജയകരമായി പിന്നിട്ട് വിക്രം ലാൻഡർ ബുധനാഴ്ച വൈകിട്ട് 5.45 ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും […]

Continue Reading

ഇന്ന് അത്തം; പത്താം നാൾ പൊന്നോണം

തിരുവനന്തപുരം: ഇന്ന് അത്തം. പൊന്നിൻ ചിങ്ങ മാസത്തിലെ ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയും മലയാളികൾ തിരുവോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകൾക്കാണ് അത്തം മുതൽ തുടക്കമാകുക. അത്തം മുതൽ പത്താം ദിനമായ തിരുവോണം വരെ ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ പൂക്കളം ഒരുക്കുന്നതാണ് ഓണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്ന്. മഹാബലി ചക്രവർത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളും ഇന്നു മുതൽ ആരംഭിക്കും. ഓണക്കോടിയും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളും […]

Continue Reading

എസ്.എസ്.എല്‍.സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക് പരിഷ്കരിക്കാന്‍ വിദഗ്ധസമിതി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ഹയര്‍ സെക്കൻഡറി/വി.എച്ച്‌.എസ്.ഇ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് രീതി പരിഷ്കരിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. ഗ്രേസ് മാര്‍ക്ക് പരിഷ്കരണം സംബന്ധിച്ച്‌ ഒട്ടേറെ പരാതി ഉയരുകയും ഉത്തരവ് മൂന്ന് തവണ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്.

Continue Reading

രാജസ്ഥാനില്‍ മരം വെട്ടിയതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ക്ക് പരിക്ക്

ആല്‍വാര്‍ (രാജസ്ഥാൻ): രാജസ്ഥാനിലെ ആല്‍വാറില്‍ മരം വെട്ടിയതിന് മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു. വ്യാഴാഴ്‌ച രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വാസിം (27) എന്ന യുവാവ് കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബൻസൂര്‍ തഹസീലിലെ രാംപൂര്‍ മേഖലയിലാണ് സംഭവം. വനത്തില്‍ അനധികൃതമായി മരം മുറിക്കുന്നതില്‍ മൂവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അക്രമി സംഘം ഇവരെ വളയുകയായിരുന്നു. വാസിം, ബന്ധു ആസിഫ്, സുഹൃത്ത് അസ്ഹറുദ്ദീൻ എന്നിവരെ അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും വടിവാളുകളും ഇരുമ്ബുവടികളും ഉപയോഗിച്ച്‌ […]

Continue Reading

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. എ എ റഷീദ് ഉത്തരവിട്ടിട്ടുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്.

Continue Reading