മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ സംഗമം നടന്നു

കടുത്തുരുത്തി: മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക തല വനിതാ സംഗമം നടന്നു.കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻറ് കൊച്ചുറാണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഹോളിക്രോസ് സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.തോമസ് പഴവക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ .ലക്ഷ്മിലാൽ ക്ലാസ് നയിച്ചു.വിജയ് ബാബു, എ.ജെ.സാബു, സോണി ജേക്കബ് ബോബി മാത്യു, ഷൈല ചാക്കോ,റീന ബിജു, റോസമ്മ ചാക്കോ, ബാബു ജോസ് പൊന്നംകുന്നേൽ, സജോ […]

Continue Reading

പ്രതിരോധ വകുപ്പിന്‍റെ ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ കര്‍ണാടകയില്‍ തകര്‍ന്നുവീണു

ബംഗളൂരു: പ്രതിരോധ വകുപ്പിന് കീഴില്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ കര്‍ണാടകയില്‍ തകര്‍ന്നുവീണു. ചിത്രദുര്‍ഗ ജില്ലയിലെ ഗ്രാമത്തിലെ വയലിലാണ് വിമാനം വീണത്. തപസ് എന്ന വിമാനമാണ് ഇന്ന് രാവിലെ തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വയലില്‍ വീണ വിമാനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനം തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്നും ഡി.ആര്‍.ഡി.ഒ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

Continue Reading

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം:വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത് രഞ്ജേഷ് ഭവൻ വീട്ടിൽ രഞ്ജേഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 18- )o തീയതി വൈകിട്ടോടുകൂടി പുന്നപ്പുഴി ഭാഗത്തുള്ള തറേപ്പറമ്പ് ഷാപ്പിൽ വെച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42 കാരനെ ഷാപ്പിലെ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിൽ വെച്ച് ഇവര്‍ തമ്മില്‍ […]

Continue Reading

‘കെ ഫോണ്‍ അഴിമതിയാണെന്നു ഞാന്‍ പറഞ്ഞത് സത്യമായി’ : രമേശ് ചെന്നിത്തല

കോട്ടയം: കെ ഫോണ്‍ ബെല്‍കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോണ്‍ അഴിമതിയാണെന്നു താന്‍ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിന്റേയോ മുഖ്യമന്ത്രിയുടേയോ ശമ്ബളത്തില്‍ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിന്റേയും പിന്നില്‍ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണില്‍ ഉള്ള അഴിമതികള്‍ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാന്‍ ഇന്‍ഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്ബനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള […]

Continue Reading

പത്തനംതിട്ട കഴിഞ്ഞ ദിവസം നാട്ടുകാര്‍ കണ്ടത് 3 പുലികളെ ; നിരീക്ഷിക്കുമെന്ന് വനം വകുപ്പ്

പത്തനംതിട്ട: കൂടലില്‍ വീണ്ടും പുലിയിറങ്ങി. 3 പുലികളെ കഴിഞ്ഞ ദിവസം കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പശുക്കുട്ടിയെ കൊന്ന്‌ തിന്നത്‌ പുലി തന്നെയെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത്‌ പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നും പശുക്കുട്ടിയെ പിടിച്ചത് പുലിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ഇഞ്ചപ്പാറ വെള്ളമൊഴുക്കും പാറയില്‍ ബാബുവിന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുക്കിടാവിനെയാണ്‌ പുലി കൊന്ന്‌ തിന്നത്‌. കാണാതെ പോയ പശുക്കുട്ടിക്കായി […]

Continue Reading

കോഴിക്കോട് ടിവിഎസ് ഷോറൂമിൽ വൻതീപിടുത്തം

കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

Continue Reading

മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയില്‍ ഉള്ളവരും ഒരേ മനസോടെ കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

പട്ടിണിയില്ലാത്ത ഓണം ഒരുക്കാനായെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ഓണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും സാമൂഹ്യ ക്ഷേമപെൻഷനും ഓണത്തിന് മുന്നോടിയായി തന്നെ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സർക്കാർ വിജയിച്ചു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . നിത്യോപയോഗ സാധനങ്ങൾ സബ്സിഡി റേറ്റിൽ ലഭ്യമാകുന്ന എഴുകോൺ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 0.3% ആണ്‌ കേരളത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുടെ കണക്ക്. ഇത് തൊട്ടടുത്ത സംസ്ഥാനങ്ങളേക്കാൾ ഏറെ കുറവാണ്. സർക്കാരിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ എല്ലാവരിലേക്കും എത്തിയതിന്റെ തെളിവാണ് ദാരിദ്ര്യത്തിന്റെ കണക്കുകൾ എന്ന് […]

Continue Reading

തലസ്ഥാനത്ത് വൻ വ്യാജ മദ്യവേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ വ്യാജ മദ്യവേട്ട. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നാണ് വ്യാജമദ്യ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് പിടികൂടി. മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വിൽപ്പനയ്ക്കാണ് ഇവ തയ്യാറാക്കിയത്. ബാലരാമപുരം ഉച്ചക്കടയിൽ വിൽപന നടത്തുന്നതിനിടെയാണ് മൂവർസംഘത്തെ എക്സൈസ് പിടികൂടിയത്. മലയിൻകീഴ് സ്വദേശികളായ സന്തോഷ്‌കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് […]

Continue Reading

ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം

കോഴിക്കോട്: ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Continue Reading