തിരുവനന്തപുരത്ത് അസം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം. തുമ്പയിലാണ് സംഭവം നടന്നത്. അസം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാത്രി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മേനംകുളം സ്വദേശി അനീഷിനെ തുമ്പ പൊലീസ് പിടികൂടി.

Continue Reading

മണിപ്പൂർ വിഷയം; കേസുകൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലെ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ രണ്ട് സമിതികളെ സുപ്രീംകോടതി ആഗസ്റ്റ് 7 ന് നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സാഹചര്യങ്ങളാകും കോടതി ഇന്ന് വിലയിരുത്തുക. ബലാത്സംഗം ചെയ്ത ശേഷം നഗ്നകളാക്കി അപമാനിക്കപ്പെട്ട യുവതികളുടെ ഹർജ്ജിയും കോടതി ഇന്ന് പരിഗണിക്കും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു വെന്നും ഒരുവിധം എല്ലാ പരാതികളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സി.ബി.ഐ അന്വേഷണസംഘം 54 അംഗങ്ങളെ […]

Continue Reading

പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാനാകുന്നത് 40 ലക്ഷം; ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാനാകുന്ന പരമാവധി തുക 40 ലക്ഷം രൂപ. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള കണക്കുകളാണ് സൂക്ഷിക്കേണ്ടത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കമാകും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം നടത്തുക. നാളെ […]

Continue Reading

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും മണിപ്പൂർ ഗവർണർ അനുമതി നല്‍കിയിട്ടില്ല. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിളിച്ചു ചേർത്ത കാബിനറ്റ് യോഗത്തിൽ തിങ്കളാഴ്ച സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാൻ അനുസൂയ യുകെയോട് ശുപാർശ ചെയ്തത്.എന്നാല്‍ ഗവർണർ ഇതുവരേയും ഇതിനു അനുമതി നല്‍കിയിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സഭയിലുണ്ടാകും. മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റെ രാജിയും […]

Continue Reading

വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. എന്നാൽ ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് ഈ തീരുമാനം നടപ്പിലാക്കില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.ഇതേത്തുടർന്ന് 21 ന് ചേരുന്ന ഉന്നത […]

Continue Reading

കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്; കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച നേട്ടം

കടുത്തുരുത്തി: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ(WAKO) സംഘടിപ്പിക്കുന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി അരുൺ സി. ഡെന്നി മിന്നും വിജയം നേടി. ജൂനിയർ വിഭാഗത്തിനുള്ള പോയിന്റ് ഫൈറ്റിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം സ്ഥാനവും ഇതേ വിഭാഗത്തിൽ കിക്ക് ലൈറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനവും ആണ് ഈ വിദ്യാർത്ഥി കരസ്ഥമാക്കിയത്. കൊൽക്കത്തയിൽ വെച്ച് ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് ദേശീയ മത്സരം […]

Continue Reading

1,76,412 വോട്ടർമാർ; പുതുപ്പള്ളിയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയിൽ ആകെ 1,76,412 വോട്ടർമാരാണുളളത്. 2023 ജൂലൈ ഒന്നിന് 18 വയസ് തികഞ്ഞവരെ ഉൾപ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ ആകെ 957 പുതിയ വോട്ടർമാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 90,277 സ്ത്രീ വോട്ടർമാരും 86,131 പുരുഷ വോട്ടർമാരും മണ്ഡലത്തിലുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നാല് വോട്ടർമാരുമുണ്ട്. 50നും 59നും ഇടയിലാണ് മണ്ഡലത്തിലെ […]

Continue Reading

ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി, രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്.ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. വയറില്‍ ബെല്‍റ്റ് കെട്ടിവച്ച്‌ അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച്‌ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ […]

Continue Reading

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആയി നടക്കും. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശം നൽകി. തനതു ഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം […]

Continue Reading

കുറവിലങ്ങാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ഓണം ഖാദി മേള

കടുത്തുരുത്തി: കുറവിലങ്ങാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ഓണം ഖാദി മേള നാളെ (ആഗസ്റ്റ് 21 തിങ്കൾ) കുറവിലങ്ങാട്ട് ആരംഭിക്കും. സെൻട്രൽ ജഗ്ഷനിലെ വൈക്കം റോഡിലുള്ള ഭാരത് മാതാ കോംപ്ലക്സിൽ ആഗസ്റ്റ് 21മുതൽ 28 വരെയാണ് മേള. നാളെ 11.30ന് കേരള ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു മേള ഉദ്ഘാടനം ചെയ്യും വിവിധ ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത […]

Continue Reading