സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്. ഓണക്കോടിയും ഗവർണർക്ക് സമ്മാനിച്ചു. കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് ഓണക്കോടി. ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം. കഴിഞ്ഞതവണ ഗവര്‍ണറെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

Continue Reading

കൊച്ചിയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവെന്ന് പരാതി

കൊച്ചിയില്‍ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോര്‍ത്ത് ബ്രോഡ്‌വേയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണമായതിനാല്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇവരില്‍ നിന്നുമാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോര്‍ത്ത് സ്റ്റേഷൻ പരിധിയിലുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. കച്ചവടം സജീവമാകുമ്ബോള്‍ സംഘം എത്തി പണം ആവശ്യപ്പെടും. ഇല്ലെങ്കില്‍ കച്ചവടം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതേസമയം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരാതി […]

Continue Reading

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നില്‍ക്കുമ്ബോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഡ്യുവിത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Continue Reading

തമിഴ്നാട്ടില്‍ വീണ്ടും ജാതിപ്പേര് വിളിച്ച്‌ ആക്രമണം; പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത് പത്ത് പേരടങ്ങുന്ന സംഘം

ചെന്നൈ: തൂത്തുക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചും ആക്രമിച്ചും സഹപാഠികളടങ്ങുന്ന സംഘം. ആഗസ്റ്റ് 17നായിരുന്നു പത്ത് പേരടങ്ങുന്ന സംഘം വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കലുഗുമലൈ ഗവണ്‍മെന്‍റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹരിപ്രസാദിനാണ് പരിക്കേറ്റത്. അടുത്തിടെ സ്കൂളില്‍ ഹരിപ്രസാദിന്‍റെ സുഹൃത്തും മറ്റൊരു കുട്ടിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇത് പരിഹരിക്കാൻ ഇടപെട്ട ഹരിയെ മറ്റ് വിദ്യാര്‍ഥികള്‍ പരാമര്‍ശങ്ങള്‍ നടത്തി ആക്രമിക്കുകയായിരുന്നു. തമിഴ്നാട്ടിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന പള്ളാര്‍ സമുദായക്കാരനാണ് ഹരിപ്രസാദ്. അന്നേ ദിവസം വൈകീട്ടോടെ പത്ത് പേരടങ്ങുന്ന […]

Continue Reading

ചന്ദ്രയാൻ 3 ന്റെ ആദ്യ ഡീബൂസ്റ്റിങ് വിജയകരം

ബെംഗളൂരു: ചന്ദ്രയാൻ 3 ന്റെ ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടാംഘട്ട ഡീബൂസ്റ്റിങ് നടക്കും. ലാൻഡർ മൊഡ്യൂളിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഡീബൂസ്റ്റിങ് നടത്തിയത്. ലാന്‍ഡറിന്റെ വേഗത കുറച്ച്, പുതിയ ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചു. 113 കിലോമീറ്റര്‍, 157 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡന്‍ മൊഡ്യൂള്‍ ഇപ്പോള്‍ സഞ്ചാരം. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം ഘട്ട ഡീബൂസ്റ്റിങ്ങിലൂടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് കുറച്ചുകൂടി അടുത്തേക്ക് എത്തും. കഴിഞ്ഞ ദിവസം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ […]

Continue Reading

സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്നത് കുപ്രചരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലെന്ന മാധ്യമ വാർത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് സപ്ലൈകോ. ‍ എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യമാണ്. ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിൻറെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ഘട്ടങ്ങളിൽ ചില […]

Continue Reading

ഉത്തേജക മരുന്നിന്റെ ഉപയോഗം; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷം വിലക്ക്

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ച ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തേക്ക് വിലക്ക്. വിലക്ക് 2023 ജനുവരി 3 മുതൽ തുടങ്ങും. ഡിസംബർ മാസത്തിൽ പരിശോധനയ്ക്കായി ദ്യുതി നൽകിയ സാമ്പിളിലാണ് എസ്എആർഎം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 5, 26 തീയതികളിൽ നാഡ ഉദ്യോഗസ്ഥർ ദ്യുതിയുടെ സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ, ലിംഗാൻഡ്രോൾ എന്നിവ കണ്ടെത്തിയപ്പോൾ രണ്ടാമത്തെ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ എന്നിവയും കണ്ടെത്തി. വിലക്ക് നിലവില്‍ വന്ന കാലയളവു മുതല്‍ ദ്യുതി […]

Continue Reading

വനം- വന്യജീവി സംരക്ഷണം വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം; റിനി ആർ പിള്ള

വൈക്കം: നമ്മുടെ ആവസ വ്യവസ്ഥയുടെ സംരക്ഷണത്തിന് വനം- വന്യജീവികളുടെ നിലനിൽപ്പ് അനിവാര്യമാണെന്നും അതിനാൽ വന സംരക്ഷണ യജ്ഞത്തിൻ്റെ ഉത്തരവാദിത്വം വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും വനം വന്യജീവി വകുപ്പ് വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ റിനി ആർ പിള്ള പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളജിൽ “മനുഷ്യൻ്റെയും വന്യജീവികളുടെയും അവകാശങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അവർ.കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാർ ഉദ്ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ്, […]

Continue Reading

കെസി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീട്ടിൽ മോഷണം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീട്ടിൽ മോഷണം. ഓഫീസ് മുറി അടക്കമുള്ള മുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. ഫയലുകൾ വാരിവലിച്ചിട്ടനിലയിലാണ് സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. എന്തൊക്കെ വസ്തുക്കളാണ് നഷ്ട്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

Continue Reading

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ- വടക്കന്‍ ഛത്തീസ്ഗഡ് വഴി ന്യൂനമര്‍ദ്ദം സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Continue Reading