തമിഴ്നാട്ടില്‍ യൂട്യൂബ് നോക്കി പ്രസവിച്ച് യുവതി മരിച്ചു: ഭർത്താവ് കസ്റ്റഡിയില്‍

ചെന്നൈ: യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് അമിത രക്തസ്രാവത്താല്‍ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി എം ലോകനായകിയാണ് (27) മരിച്ചത്. സംഭവത്തില്‍ ലോകനായകിയുടെ ഭര്‍ത്താവ് മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില് ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ തന്നെ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ നില വഷളാവുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബോധരഹിതയായ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ […]

Continue Reading

തിങ്കൾ തൊട്ട് ഇന്ത്യ; ചന്ദ്രയാൻ 3 വിജയകരം

ബെംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ […]

Continue Reading

മിസോറാമിൽ റെയിൽവേ പാലം തകർന്ന് മരണം 26 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് മരണം 26 ആയി . അപകടസമയത്ത് 35-40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. ശേഷിക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭൈർബി-സൈരാംഗ് ന്യൂ ലൈൻ റെയിൽവേ പദ്ധതിയുടെ ജോലിക്കിടെയാണ് അപകടമുണ്ടായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിനായി ഒ […]

Continue Reading

റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു; രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച കുട്ടികൾ പിടിയിൽ. രണ്ട് കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി.

Continue Reading

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ചൂട് കടുക്കും. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് ,കോട്ടയം, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Continue Reading

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്. തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് […]

Continue Reading

ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ.

ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിഹാർ സ്വദേശി കുന്ദൻ കുമാർ (27) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. കെട്ടിടം പണി ചെയ്യുന്ന കുന്ദൻ കുമാർ സ്കൂളിനു സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കുട്ടിക്കു ശീതളപാനീയം വാങ്ങി നൽകിയിരുന്നു. ഇന്നലെ 100 രൂപ കുട്ടിക്കു കൊടുക്കാൻ ശ്രമിച്ചു. തുടർന്ന് കുട്ടി ബഹളമുണ്ടാക്കുകയായിരുന്നു. […]

Continue Reading

ശ്രീസരസ്വതി വിദ്യാമന്ദിർ യോഗ, കാൻ്റീൻ മന്ദിരം ഉത്ഘാടനം ചെയ്തു

പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂൾ വികസനത്തിൻ്റെ ഒരു ഘട്ടം കൂടി പൂർത്തീകരിച്ചിരിക്കുന്നു. വിദ്യാലയത്തിൽ പുതിയതായി നിർമ്മിച്ച യോഗ, കാൻ്റീൻ മന്ദിരത്തിൻ്റെ ഉത്ഘാടനം നടത്തി. കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സഹായത്തോടെ നിർമ്മിച്ച യോഗ മന്ദിരത്തിൻ്റെ ഉത്ഘാടനം കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ നിർവ്വഹിച്ചു. പുതിയ കാന്റീൻ മന്ദിരത്തിൻ്റെ ഉത്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവ്വഹിച്ചു. […]

Continue Reading

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് ഐ ജി ലക്ഷ്മൺ. നേരത്തേ ഇദ്ദേഹത്തോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു. അതേസമയം, കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് […]

Continue Reading

‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്‍റെ ആക്ഷൻ പായ്ക്ക് ചിത്രം ‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു. ലോകമെമ്പാടുമുള്ള കളക്ഷനിൽ 12 ദിവസം കൊണ്ട് ചിത്രം 550 കോടിയാണ് കടന്നത്. റിലീസിന്‍റെ ആദ്യ 12 ദിവസങ്ങളിൽ ‘ജയിലർ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണെന്നും. ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് സാക്നിൽക്ക്.കോം റിപ്പോർട്ട് പ്രകാരം പറയുന്നത്. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 1’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന […]

Continue Reading