പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം; കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ

കണ്ണൂർ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെ ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.

Continue Reading

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; പൊതുപരിപാടികളില്‍ പങ്കെടുക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തും. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. തുടർന്ന് വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളിയിൽ എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി […]

Continue Reading

ചന്ദ്രയാൻ3 ലാൻഡ് ചെയ്തപ്പോൾ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ലാദം

കടുത്തുരുത്തി: ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തപ്പോൾ കോതനെല്ലൂരിലെ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ളാദം. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബ വീട്ടിലാണ് സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സന്തോഷത്തിന്റെ മധുരം പങ്കുവെച്ചത്. കോതനെല്ലൂര്‍ ശ്രീനിലയത്തില്‍ (ആലഞ്ചേരിയില്‍)പരേതരായ ശ്രീധരന്‍ നായരുടെയും രാജമ്മയുടെയും ഏഴാമത്തെ മകനാണ് ഉണ്ണികൃഷ്ണൻ. ഇപ്പോള്‍ ഇവിടെ താമസിക്കുന്ന ഉണ്ണികൃഷന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ നായരും ഭാര്യ സുമയും മറ്റൊരു സഹോദരന്‍ നവകുമാരാന്‍ നായര്‍, സഹോദരി ശ്രീകുമാരി ഇവരുടെ മകള്‍ സംഗീത പേരക്കുട്ടികളായ കാര്‍ത്തിക്, ഗാഥ തുടങ്ങി […]

Continue Reading

ഒരുമയുടെ ഓണാഘോഷവും ചികിത്സാ സഹായ വിതരണവും 26 ന്

ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷവും 301 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും 26 ശനിയാഴ്ച രാവിലെ ഒരുമ അങ്കണത്തിൽ നടക്കും. ചടങ്ങിൽ വയോധികർക്ക് ഓണപുടവയും കുട്ടികൾക്ക് ഓണക്കോടി വിതണവും നടക്കും. രാവിലെ 9 തിന് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ സിനിമ സീരിയൽ താരം ടാനിയ പങ്കെടുക്കും. 11 മണിക്ക് നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത് വൈസ് […]

Continue Reading

അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ്

കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും കെ സി തോമസ് കല്ലുവേലിൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് ആഗസ്റ്റ് 26ന് ശനിയാഴ്ച്ച രാവിലെ 9.00 മുതൽ കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 8 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 1-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ റോളിങ്ങ് ട്രോഫിയും 10001രൂപ ക്യാഷ് അവാർഡും നൽകും. 2-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 7001രൂപാ […]

Continue Reading

ഓണാഘോഷവും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും നടത്തി

പെരുംതുരുത്ത്: കല്ലറ ഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണഘോഷവും ഓണസദ്യയും, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ, വൈസ് പ്രസിഡന്റും, വാർഡ് മെമ്പറും ആയ അമ്പിളി മനോജ്‌, ആയുർവേദ ഡോക്ടർ രാമകൃഷ്ണൻ, എൻ ആർ ഈ ജി എഞ്ചിനീയർ ഓമൽ, ഓവർസിയർ രെശ്മി, മെറ്റുമ്മാർ ആയ ഷിമ, ഷിജി, രാധാമണി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന തൊഴിലാളികളെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളി […]

Continue Reading

യാത്രക്കാരുണ്ടേല്‍ ബസ് ഓടിക്കാന്‍ നിര്‍ദേശം; ഡിപ്പോകളില്‍നിന്ന് ഇനി താല്‍ക്കാലിക ട്രിപ്പുകളും

തിരുവനന്തപുരം: ഡിപ്പോകളില്‍ യാത്രക്കാര്‍ കൂടിനിന്നാല്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് ആരാഞ്ഞ് ആ റൂട്ടില്‍ ബസ് ഓടിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി. ജീവനക്കാര്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ നല്‍കിയ ഓണസന്ദേശത്തിലാണ് നിര്‍ദേശം. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ ഡിപ്പോ മേധാവിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരക്കി നടപടി എടുക്കണം. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണെങ്കിലും സര്‍വിസ് ഉറപ്പാക്കണം. 24 മുതല്‍ 31 വരെ പരമാവധി ബസുകള്‍ ഓടിച്ച്‌ വരുമാനമുണ്ടാക്കണം. അതിന് എല്ലാവരും ഒന്നിക്കണം. ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം. മാസം 14 കോടി രൂപയുടെ […]

Continue Reading

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരുടെയും എമിഗ്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാര്‍ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്. എയര്‍പോര്‍ട്ട് റണ്‍വേ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതിനാല്‍ ആറു മണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച്‌ ഇതില്‍ തന്നെ കയറ്റി വിടുകയോ വൈകിട്ട് […]

Continue Reading

1963 തുമ്പ- 2023 ചന്ദ്രൻ

അങ്ങനെ ഇന്ത്യ ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന ഇപ്പോൾ ഇന്ത്യയും. നിശ്ചയമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം. ഇതുവരെ ആരും എത്തിച്ചേർന്നിട്ടില്ലാത്ത ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തിരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചന്ദ്രോപരിതലത്തിൽ ജലത്തിൻറെ സാന്നിധ്യം ഉള്ള ഭാഗമാണിത്. ഇനി ചാന്ദ്രദൗത്യങ്ങളുടെ സമയമാണ്. ജപ്പാൻ ഉടൻ തന്നെ ഒരു റോബോട്ടിക് പേടകം ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 1972നു ശേഷം ആദ്യമായി വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള തീരുമാനത്തിലാണ് […]

Continue Reading

‘തലൈവര്‍ 170’യുടെ പ്രഖ്യാപനം ഉടന്‍ വില്ലൻ ആകാൻ ഫഹദ് ഫാസില്‍

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’യില്‍ രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവര്‍ 170 നിര്‍മാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കുമെന്നാണ് […]

Continue Reading