സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ […]

Continue Reading

പാലക്കാട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു മരണം

പാലക്കാട്: തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.നിരവധി പേർക്ക് പരിക്ക്. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച രണ്ടുപേരും 20 മനിറ്റോളം ബസിൽ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില […]

Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡ‍ിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് ഇ ഡി എസി മൊയ്തീൻ എംഎൽഎയുടെ വീട് റെയ്ഡ് നടത്തിയത്. ഇന്ന് കോലഴി സ്വദേശി […]

Continue Reading

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന്; ഉത്സവബത്ത 2750 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്യും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ സംയുക്തമായി നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചതായി അറിയിച്ചു. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന […]

Continue Reading

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് രോഗിയായ സ്ത്രീക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനക്ക് ചികിത്സയ്ക്കെത്തിയ സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം. പനവൂർ മാങ്കുഴി സ്വദേശിനി ലാലിക്കാണ് തറയിൽ വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. നേരത്തെ തന്നെ നടുവിന്റെ ഡിസ്കിന് പ്രശ്നമുളള ലാലി ആറ് മാസമായി ആയുർവേദ ചികിത്സയിലായിരുന്നു. വീഴ്ച്ചയിൽ നടുവിന് ചെറിയ പ്രശ്നം ഉണ്ടായതായാണ് വിവരം. ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയാണ് ഇവർ.

Continue Reading

കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു

തൃശൂർ: കുന്നംകുളം ചാട്ടുകുളത്ത് യുവാവിന് വെട്ടേറ്റു. ചിറ്റഞ്ഞൂർ സ്വദേശി മുളക്കൽ വീട്ടിൽ നിഖിലി(28)നാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയതെന്ന് നിഖിൽ പറഞ്ഞു. അക്രമത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന പദ്ധതി ഉൾപ്പെടുത്തി, നൂറു മേനി ബന്ദിപ്പൂവ് വിളവെടുത്ത് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്

കടുത്തുരുത്തി: ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന പദ്ധതി പ്രകാരം മാഞ്ഞൂർ പഞ്ചായത്ത് പതിനാലാം വാർഡ് എഡിഎസ്, കുടുംബശ്രീ അംഗങ്ങളും, കൃഷിഭവനും കൂടി സംയുക്തമായി ബന്ദി പൂവ് കൃഷി ചെയ്ത് നൂറു മേനി വിളവെടുപ്പ് നടത്തിയത്. തരിശ് ആയി കിടന്ന ഒരേക്കർ സ്ഥലത്ത് മുപ്പതിനായിരത്തിലധികം രൂപ മുടക്കിയാണ് ബന്ദിപ്പൂവ് കൃഷി ആദ്യമായി തുടങ്ങിയതെന്നും മാഞ്ഞൂർ പഞ്ചായത്തിലെ മുഴുവൻ വാർഡിലും കൃഷി വ്യാപിപ്പിക്കുമെന്ന്, ഇത് വനിതകളുടെ ഒരു കൂട്ടായ്മയുടെ വിജയമാണെന്നും സിഡിഎസ് ചെയർപേഴ്സൺ മിനിഷിജി പറഞ്ഞു. സിഡിഎസ് ചെയർപേഴ്സൺ മിനി […]

Continue Reading

ബവ്റിജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ ഓണം ബോണസ്

തിരുവനന്തപുരം: ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനം. ഓണം അഡ്വാൻസ് 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി. ബവ്റിജസ് കോർപ്പറേഷനൊപ്പം ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്കും ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചിട്ടുണ്ട്.

Continue Reading

തെരുവുനായ നിയന്ത്രണം: സുപ്രീംകോടതിയില്‍ അന്തിമവാദം സെപ്‌തംബര്‍ 20ന്‌

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ അടുത്തമാസം 20ന് അന്തിമവാദം തുടങ്ങും. ഹര്‍ജിക്കാരുടെ വാദങ്ങളും ഉന്നയിക്കുന്ന നിയമപ്രശ്നങ്ങളും എഴുതി തയ്യാറാക്കി നല്‍കാൻ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചു. നിയമവിഷയങ്ങളില്‍ കോടതിയെ സഹായിക്കാൻ മുതിര്‍ന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥിനോട് കോടതി അഭ്യര്‍ഥിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ബാലാവകാശകമീഷൻ തുടങ്ങിയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണനയിലുള്ളത്. കേരളത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ തെരുവുനായകളെ […]

Continue Reading

കോഴിക്കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്.ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ജമീല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. […]

Continue Reading