ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു. ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് […]

Continue Reading

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെയുള്ള രാഷ്‌ട്രീയ വേട്ടയാടലുകൾക്കുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ പണിയാൻ പോവുകയാണ്. രണ്ടര വർഷം കല്ലറ പണിയാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

‘നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കും’; പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് സുവേന്ദു അധികാരി

പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. താന്‍ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്നാണ് പരാമര്‍ശം. മുസ്ലീങ്ങളെല്ലാം വോട്ട് ചെയ്തത് തൃണമൂലിന് വേണ്ടിയാണെന്നും അതുകൊണ്ട് നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കുമെന്നുമാണ് പറഞ്ഞത്. ബംഗാളില്‍ കണ്ടത് സനാതന ധര്‍മ്മത്തിനായുള്ള വിജയമെന്നും സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഹിന്ദു മുസ്ലിം വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ന്ന സുവേന്ദു അധികാരിക്ക് ഫലം വന്നപ്പോഴും മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ബംഗാളിലെ സംസ്ഥാന ഭരണവും ഒപ്പം തന്റെ മണ്ഡലവും നഷ്ടമായ മമതാ […]

Continue Reading

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന. തനി ബംഗാളിയാവും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രചാരണകാലം പലവട്ടം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാംസാഹാരിയാവുമെന്ന് കേന്ദ്ര മന്ത്രി സുകന്ദ മജുംന്ദാറും പറഞ്ഞിരുന്നു. ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും മാംസവും മത്സ്യവുമെല്ലാം നിരോധിക്കുമെന്ന തൃണമൂല്‍ പ്രചാരണത്തെ തടയാനായിരുന്നു അത്. എല്ലാം ഒത്തിണങ്ങിയ ഒന്നിലേറെ പേരുകളാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്.

Continue Reading

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ […]

Continue Reading

‘അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.

Continue Reading

കേരളത്തിൽ ചരിത്രം കുറിച്ച് ബിജെപി; നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും അട്ടിമറി വിജയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച് ബിജെപി. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്.

Continue Reading

തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺ​ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ജയപ്രതീ​ക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് […]

Continue Reading

കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിൽ ഇടത്കോട്ടകൾ ഇളക്കി യുഡിഎഫ് മുന്നേറുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ എൽഡിഎഫ് മന്ത്രിമാർ ലീ‌ഡ് നിലയിൽ പിന്നിലാണ്. യുഡിഎഫിന്റെ ലീ‌ഡ് 100 കടന്നു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ നൽകുന്നത്. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.

Continue Reading

നാലാം റൗണ്ടലും പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

നാലാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്. 2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ് മുന്നിട്ടുനില്‍ക്കുന്നത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി.

Continue Reading