കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നുവീണു; എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Breaking

കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നുവീണു. എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഡ്വേഡ്‌സ് വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം. ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ് വിമാനമായിരുന്നു ഇത്. പതിവ് പരീക്ഷണ പറക്കലാണ് നടന്നത്. അതിനിടയിലാണ് തകര്‍ന്നുവീണത്. അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനം തകരാനിടയായ കാരണം ഇപ്പോള്‍ വ്യക്തമല്ല. പക്ഷേ ഇതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായ മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രമുഖ വിമാന കമ്പനിയായ ബോയിങ്ങ് ഡിസൈന്‍ ചെയ്ത വിമാനമാണിത്. 50000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ പോര്‍ വിമാനങ്ങളിലൊന്നാണ് ബി-52.

Leave a Reply

Your email address will not be published. Required fields are marked *