കോട്ടയം ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു

കോട്ടയം: കോട്ടയം ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്നു. മീറ്റിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റ് ഡി.വൈ.എസ്.പി മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിലെ വിജയികൾക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം വിതരണം ചെയ്തു. ഓഗസ്റ്റ് 18ന് തുടങ്ങിയ ജില്ലാ പോലീസ് മീറ്റ്‌ 2023 ന്റെ വിവിധ കായിക മത്സരങ്ങൾ, ജില്ലയിലെ വിവിധ […]

Continue Reading

ആലുവയിലെ പീഡനം; പ്രതിയെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിലെ പീഡന കേസ് പ്രതി ക്രിസ്റ്റൽ രാജിനെ എറണാകുളം പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. പ്രതിക്ക് ആലുവയിൽ സഹായം ചെയ്ത് നൽകിയ മറ്റ് ചിലരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. […]

Continue Reading

പാലക്കാട് 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

പാലക്കാട്: 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പോക്സോ നിയമപ്രകാരം 14 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. മംഗലംഡാം കടപ്പാറ ഒലിങ്കടവ് തളികകല്ല് കോളനിയിലെ മനോജിനെയാണ് (30) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്. 2021 ജൂണില്‍ പ്രതിയുടെ വീട്ടിലാണ് പീഡനം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച്‌ 22 രേഖകള്‍ ഹാജരാക്കി […]

Continue Reading

കാസർകോട് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കി കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുമംഗലി–സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് യുവതി കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പുറത്തെടുത്ത് മംഗൽപാടി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ നിന്ന് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാങ്‌പോപ്കി ജില്ലയില്‍ കുക്കിസോ സമുദായത്തില്‍പ്പെട്ട മൂന്നുപേരെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എട്ട് മണിയോടെയാണ് സംഭവം. ഇംഫാല്‍ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിര്‍ത്തിയിലെ ഇറേങ്, കരം പ്രദേശങ്ങള്‍ക്കിടയിലുള്ള ഗ്രാമവാസികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് തെങ്‌നൗപാല്‍ ജില്ലയില്‍ നടന്ന വെടിവെയ്പ്പി!ല്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ […]

Continue Reading

ഡീസല്‍ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം

ന്യൂഡല്‍ഹി: ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി.നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളില്‍ കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ‘ഡീസല്‍ വളരെ അപകടകരമായ ഇന്ധനമാണ്. ഇതില്‍ നിന്നുള്ള വേഗത്തിലുള്ള പരിവര്‍ത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഡീസല്‍ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈല്‍ കമ്ബനികള്‍ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് […]

Continue Reading

കേരളം വീണ്ടും നിപ ഭീതിയിൽ; കോഴിക്കോട് മരിച്ചവർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നിപ സ്ഥിരീകരണം നടന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ഒരാള്‍ മരിച്ചത്. തുടർന്ന് ഇന്നലെയാണ് […]

Continue Reading

നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ്; പ്രതികരണവുമായി എ.ആര്‍. റഹ്‌മാന്റെ മക്കള്‍

ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടി വൻ വിവാദമായതിനു പിതാവ് റഹ്‌മാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മക്കളായ റഹീമ റഹ്‌മാനും ഖദീജ റഹ്‌മാനും. ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതാണ് ഗതാഗത കുരുക്കിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, തിക്കിലും തിരക്കിനുമിടയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന പരാതിയും ഉയര്‍ന്നിരുന്നു. 25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ അമ്ബതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. നിയമാനുസൃതമായി വന്‍തുക കൊടുത്ത് […]

Continue Reading

ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ

ചെറുതോണി: ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ. ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി എൻ ബിജുവാണ് ഇക്കാര്യം അറിയിച്ചത്.ജൂലൈ 22ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. ഇനി പരിശോധനകൾ ആവശ്യമില്ല. പൊലീസ് തുടർനടപടികൾ സ്വീകരിക്കണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജൂലൈ 22ന് ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ റോപിൽ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡാം […]

Continue Reading

മണിപ്പുരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്പോക്പിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നില്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറയുന്നു.

Continue Reading