ലാവലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാമതു തവണയാണ് കേസ് സുപ്രീം കോടതിയിൽ മാറ്റിവയ്ക്കുന്നത്. കേസ് അന്വേഷിച്ച സിബിഐയു‌ടെ ആവശ്യപ്രകാമാണ് നടപടി. കേസിൽ സിബിഐ അഭിഭാഷകൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഇന്നു സിബിഐ കോടതിയെ അറിയിച്ചത്. ഈ വാദത്തെ ആരും എതിർത്തതുമില്ല. ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്.

Continue Reading

ഇപ്പോൾ നടക്കുന്നത് മുന്നൊരുക്കങ്ങൾ, നിപ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും; മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധന നടത്തുന്നത്. ഫലം ലഭിക്കുന്നത്തോടെ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ഇപ്പോള്‍ നടക്കുന്നത് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി […]

Continue Reading

കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട […]

Continue Reading

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നു. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. […]

Continue Reading

ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

ന്യൂഡൽഹി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണയാണ് കേസ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുക. ഇതിനു മുൻപ് ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സിബിഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. […]

Continue Reading

നിപ വൈറസ് സാന്നിധ്യം: കോഴിക്കോട് ജില്ലയിൽ ജാഗ്രത

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന്‍റെ കാരണം സംബന്ധിച്ച് വരുന്ന മണിക്കൂറുകളില്‍ […]

Continue Reading

വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണ് : സുധാകരൻ

കൊച്ചി: ഇഡിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ രേഖകളും കൈമാറി.പത്ത് തവണ വിളിപ്പിച്ചാലും വരും. താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ പറഞ്ഞത് വിവരക്കേടാണെന്ന് മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് […]

Continue Reading

യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പാലാ: കൊഴുവനാൽ തോടനാലിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പാലാ പൊലീസിൻ്റെ പിടിയിൽ. മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ വീട്ടിൽ ജോർജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തോടനാൽ ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു, സി.പി.ഓ മാരായ […]

Continue Reading

ആദ്യമായി കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പേസ്‌മേക്കര്‍ ചികിത്സ നടത്തി. സര്‍ക്കാര്‍ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച്‌ വരുന്നു. വിജയകരമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാര്‍ഡിയോളജിസ്റ്റിന്റെ […]

Continue Reading

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

കടുത്തുരുത്തി: കോതനല്ലൂർ ബാറിൽ വച്ച് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി വെമ്പള്ളി ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവൻ (28), കടുത്തുരുത്തി മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ (26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഒമ്പതാം തീയതി രാത്രി 8:30 മണിയോടുകൂടി കോതനല്ലൂർ പ്രവർത്തിക്കുന്ന വിജയാ പാർക്ക് ബാറിന് ഉള്ളിലും, തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിലും വച്ച് അതിരമ്പുഴ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും […]

Continue Reading