രാജസ്ഥാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 11 മരണം

ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയപാതയിൽ ട്രക്ക് ബസിലിടിച്ച് 11 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 4.30ഓടെയാണ് അപകടം. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസിന്റെ പുറകിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചതാണ് അപകട കാരണം.മരിച്ചവരെല്ലാം ഭാവ്നഗർ സ്വദേശികളാണ്. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേർ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ചെങ്ങന്നൂരിൽ പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പാണ്ടനാട് മുതവഴയില്‍ മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Continue Reading

പത്തനംതിട്ടയിൽ എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം

പത്തനംതിട്ട: എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. പത്തനംതിട്ടയിൽ പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഡെലിവറി വാനിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കിഴക്കമ്പലം സ്വദേശി 48 വയസ്സുള്ള ജോൺസൺ മാത്യു ആലുവ ഇടത്തല സ്വദേശി 30 വയസ്സുള്ള ശ്യാം വിഎസ് എന്നിവരാണ് മരിച്ചത്. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ അടൂർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിൽ […]

Continue Reading

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: ബിജെപി നേതാവ് പി പി മുകുന്ദന്‍ (77)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.

Continue Reading

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെകെ രമയുടെ പ്രധാന ആവശ്യം. കേസില്‍ വെറുതെ വിട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യമുണ്ട്. കെകെ രമയെ അനുകൂലിച്ചുള്ള പ്രൊസിക്യൂഷന്റെ ആവശ്യത്തിലും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതികള്‍ക്ക് എതിരെ പ്രൊസിക്യൂഷന്‍ […]

Continue Reading

കോഴിക്കോട് നിപ; മൂന്ന് അയൽജില്ലകൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിപ സ്ഥീരീകരിച്ചതിനെ തുടർന്ന് മൂന്ന് അയൽ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് പനി ബാധിച്ചുണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങൾ നിപ മൂലമാണെന്ന് സംശയം ഉയർന്നതോടെ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

ഏറ്റുമാനൂർ നഗരസഭയിൽ സൈറൺ പ്രവർത്തന രഹിതമായതിനെ ചൊല്ലി തർക്കം

ഏറ്റുമാനൂർ: നഗരസഭയിൽ തർക്കങ്ങളും വിവാദങ്ങളുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെ നഗരസഭയിലെ സൈറണെ ചൊല്ലിയും തർക്കം. അതേസമയം സൈറൺ നിലച്ചിട്ട് മാസങ്ങളായി.വയറിംഗിലെ ചെറിയ തകരാറാണ് കാരണമെന്നാണ് പറയപ്പെടുന്നത്. തകരാർ പരിഹരിക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പറഞ്ഞത്. എന്നാൽ സൈറണ് തകരാറുകളൊന്നുമില്ലെന്നും ശബ്ദ മലിനീകരണം ഉണ്ടാകുമെന്ന കാരണം പറഞ്ഞ് നഗരസഭ സെക്രട്ടറി ഓഫ് ചെയ്തു വച്ചിരിക്കുകയാണെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ പറഞ്ഞു. സൈറണിന്റെ പ്രവർത്തനം എത്രയും വേഗം […]

Continue Reading

കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ 168 പേരെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മന്ത്രി അറിയിച്ചത്. കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ […]

Continue Reading

എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍.വെള്ളമുണ്ട സ്വദേശികളായ വരാമ്ബറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വരാമ്ബറ്റ ആലമ്ബടിക്കല്‍ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 37.63 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. ലഹരി […]

Continue Reading

വീട്ടമ്മയുടെ നഗ്ന ദൃശ്യം കൈക്കലാക്കി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനുശേഷം നഗ്ന ദൃശ്യം കൈക്കലാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം മലയിൽ വീട്ടിൽ അതുൽ.എസ് (23) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചതിനു ശേഷം ഇവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും തുടർന്ന് ഇവരുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ മറ്റു പെൺകുട്ടികളെ തനിക്ക് എത്തിച്ചു നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മ ഇത് നിരസിച്ചതിനെ തുടർന്ന് ഇയാൾ […]

Continue Reading