കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുട തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് […]

Continue Reading

തമിഴ്നാട് നിയമസഭയില്‍ ഇനി താരപ്പോര്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യവാചകം ചൊല്ലിയത്. പിന്നീട് ടിവികെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സത്യപ്രതിജ്ഞ ചെയ്തു. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. […]

Continue Reading

പശ്ചിമേഷ്യൻ സംഘർഷം; കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം, പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണം, പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം. വിദേശയാത്രകൾ കുറയ്ക്കണം, പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം നിയന്ത്രിക്കണം ഇതിനായി ‘വർക്ക് ഫ്രം ഹോം’പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും കർണാടകയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തു. വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി […]

Continue Reading

കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിർണായകം

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സോണിയ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ പോയതിനാൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള ചർച്ചകൾ ഉണ്ടായില്ല. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴചക്ക് ശേഷം ഡൽഹിയിൽ തുടർന്നിരുന്ന രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Continue Reading

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയാകും. ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്. അമിത് ഷാ പേര് നിർദ്ദേശിച്ചു. നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്. പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

Continue Reading

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും; ഇന്ന് 8 ജില്ലകളിലും നാളെ 9 ജില്ലകൾക്കും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മെയ് 11 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത 3 […]

Continue Reading

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ്. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുന്നോട്ടുവച്ച 14 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചു പ്രതികരണം അറിയിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ […]

Continue Reading

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു ഫ്രാൻസിസിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിൽ എടുത്തു.

Continue Reading

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും […]

Continue Reading

കോഴിക്കോട് ജില്ലയിൽ CPIM വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു; ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാർട്ടി വോട്ട് ബിജെപിക്ക് ചോർന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോർത്തിൽ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തിൽ പരിശോധിക്കണമെന്നും കോഴിക്കോട് നോർത്തിൽ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

Continue Reading