ഓർമയിൽ ജനനായകൻ; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും സദാ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ അഭാവം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലുമുണ്ടാക്കിയ ശൂന്യത ചെറുതല്ല. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി കടന്നുവരുന്നവർക്കു മുന്നിൽ ആ വാതിൽ എപ്പോഴും തുറന്നു കിടന്നു. ചെവിയരികത്തു ചെന്ന് വിഷമം പങ്കുവെക്കാൻ ഒരാളുണ്ടെന്ന തോന്നലാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാക്കി മാറ്റിയത്. പുതുപ്പള്ളിക്കാരുടെ […]

Continue Reading

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ മുന്നില്‍; റിപ്പോര്‍ട്ട്

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ മുന്നില്‍. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജൂണ്‍ 17 ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്. ഹോര്‍മുസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20% ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളില്‍ 21% ഇന്ത്യന്‍ കപ്പലുകള്‍ ആയിരുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ ഗതാഗതത്തില്‍ വന്‍ […]

Continue Reading

നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു

NEET – UG പുനഃ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 11.21 ലക്ഷം പരീക്ഷാർഥികളാണ് യോഗ്യത നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ്. 715 മാർക്ക് നേടി പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന സ്വദേശി പൻഷുൽ ബൻസാൽ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. NTA പ്രകാരം 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചു. 138 പേർക്ക് 690 ൽ കൂടുതൽ മാർക്ക്‌ ലഭിച്ചു. 1,492 പേർക്ക് 650 […]

Continue Reading

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ […]

Continue Reading

വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും, മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും.മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ട്. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്ന് […]

Continue Reading

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങി

ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് […]

Continue Reading

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ […]

Continue Reading

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി. […]

Continue Reading

‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം. ഈ ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ പ്രവേശിച്ചു. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എൺപത്തി മൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. പിന്നീടങ്ങോട്ട് ചരിത്രം.

Continue Reading

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ […]

Continue Reading