സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി. പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു ഇടിഎം മെഷീന്‍ വഴി ടിക്കറ്റ് നല്‍കിയത്.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ […]

Continue Reading

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഹൈക്കമാന്റ് തീരുമാനം വന്നാൽ […]

Continue Reading

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല. അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവര്‍ഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ […]

Continue Reading

പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി

ഇറങ്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് […]

Continue Reading

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാഫലമുണ്ടാകുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ […]

Continue Reading

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി. ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം […]

Continue Reading

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ […]

Continue Reading

അടിയന്തര പ്രതികരണ സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

അബുദാബി: ചെന്നൈയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ തീപടർന്നു. ഇന്ന് രാവിലെയാണ് സംഭവം. ടേക്ക് ഓഫിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇടതുചിറകിൽ തീപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സർവീസ് നിർത്തിവച്ചു. അടിയന്തര പ്രതികരണ സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Continue Reading

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് […]

Continue Reading

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി. ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ 120 രൂപ നൽകേണ്ടി വരില്ല. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ […]

Continue Reading