സപ്ലൈകോ കുടിശിക ലഭിച്ചില്ല; വാതിൽപടി വിതരണക്കാർ സമരത്തിലേക്ക്

Breaking

സപ്ലൈകോ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപടി വിതരണക്കാർ സംസ്ഥാന വ്യാപക സമരത്തിലേക്ക്. ഈ മാസം 20, 21 തീയതികളിൽ സൂചന പണിമുടക്ക് നടത്തും. മുപ്പതാം തീയതിക്കുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം, ഇത്തവണ ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *