രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹമാണ് എന്നാണ് സംശയം.

Continue Reading

കര്‍ണാടകത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ പ്രചാരണം ആരംഭിക്കാന്‍ കോൺഗ്രസ്സ്

കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറെ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണത്തിനിറങ്ങാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു.ബി.ജെ.പി.യും ജെ.ഡി.എസും കൈകോര്‍ത്ത് ഒറ്റ മുന്നണിയായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് നേരത്തേ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്. സ്ഥാനാര്‍ഥിപ്പട്ടിക ജനുവരിക്കുമുമ്ബേ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ തിങ്കളാഴ്ച ബെംഗളൂരുവില്‍ പറഞ്ഞു. 28 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള നടപടികളും തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരായി മന്ത്രിമാരെ നിയോഗിച്ചു.മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് […]

Continue Reading

താത്കാലിക ഒഴിവ്

സിപാസ്ന്റെ CTE തോട്ടക്കാട് ബി എഡ് കോളേജിൽ ഗസ്റ്റ് അധ്യാപക അഭിമുഖം നടത്തുന്നു. ജനറൽ എഡ്യുക്കേഷൻ സൈക്കോളജി വിഭാഗത്തിൽ ഒരു തത്കാലിക ഒഴിവുണ്ട്. 179 ദിവസത്തേക്ക് ആണ് നിയമനം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 29/09/2023 രാവിലെ 11.00 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക .പ്രിൻസിപ്പൽ ഫോൺ : 9947150100

Continue Reading

മർദിച്ച്, മുതുകിൽ പിഎഫ്ഐ എന്ന് എഴുതി; വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന് എന്ന് എഴുതിയതായി വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. വിശദമായി നടത്തിയ പരിശോധനയില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞതായി കൊട്ടാരക്കര അഡീഷണൽ എസ് പി അറിയിച്ചു. വർഗീയ ലഹളയുണ്ടാക്കാനും ഗൂഢാലോചനയ്ക്കും വ്യാജ മൊഴി രേഖപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. അഞ്ച് മാസമായി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നേടിയത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ജോലിയിൽ മെച്ചപ്പെട്ടെ സ്ഥാനം ലഭിക്കാനുമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് കൊട്ടാരക്കര അഡീഷണൽ എസ് പി […]

Continue Reading

ലോണ്‍ കുടിശ്ശിക തിരിച്ചടച്ച ശേഷവും ഭീഷണിപെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി;സംഭവം കോട്ടയത്ത്

കോട്ടയം: മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും കര്‍ണാടക ബാങ്കിന്റെ ഭീഷണി ഭീഷണിയെ തുടര്‍ന്ന് ഗൃഗനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്. ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ബിനു. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നിരന്തരം ഭീഷണിയുണ്ടായി. മാനേജരും ജീവനക്കാരും വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണി തുടര്‍ന്നു. മാനസികമായും തളര്‍ത്തി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും […]

Continue Reading

പുതിയകാവ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1240 ന്റെ പ്രസിഡന്റായി കെ രാജശേഖരനെ തിരഞ്ഞെടുത്തു

കരുനാഗപ്പള്ളി: പുതിയകാവ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1240 ന്റെ പ്രസിഡന്റായി കെ രാജശേഖരനെ തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായി ആർ സോമരാജൻ, എച്ച് അബ്ദുൽ ലത്തീഫ്, ജി കൃഷ്ണപിള്ള, എ താഹ, ബി സരസ്വതിയമ്മ, വൈ ജാസ്മില, കെ ദേവകി, എസ് ശാലിനി എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

ഡൽഹിയിൽ സ്ത്രീ വെടിയേറ്റ് മരിച്ചു

ഡൽഹി : ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പുരുഷന്മാർ ഒരു സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തി. 40 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത് . വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്ന യുവതി ദാദ്രിയിൽ നിന്ന് സൂരജ്പൂരിലേക്ക് പോകുന്ന വഴിക്കാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയാണ് വെടിവെപ്പ് നടന്നത്. രാജ്കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് കാരണം യുവതിയുടെ സഹോദരി ആണെന്ന് ഇവരുടെ മകൾ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും സഹോദരിയും തമ്മിൽ പണമിടപാടിന്റെ പേരിൽ തർക്കം […]

Continue Reading

നിര്യാതനായി

നോർത്ത് പറവൂർ: വലിയപറമ്പിൽ ഔസേപ്പുട്ടി മകൻ ഷാമോൻ ഇന്ന് രാവിലെ നിര്യാതനായി. ശവസംസ്കാരകർമ്മങ്ങൾ നാളെ(27-09-2023) രാവിലെ 11മണിക്ക് ചാത്തേടം തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസ്സീസ്സി ദേവാലയത്തിൽ വെച്ച് നടത്തും.

Continue Reading

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് അറസ്റ്റിൽ

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊച്ചിയിൽ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥർ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്.

Continue Reading

ആശങ്കയൊഴിയുന്നു; കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള […]

Continue Reading