നിര്യാതയായി

കാഞ്ഞിരം: കാഞ്ഞിരം വട്ടപ്പള്ളിൽ പരേതനായ മുരളീധരന്റെ ഭാര്യ രമണി (68 )നിര്യാതയായി.കല്ലറ ഇഴപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (27/09/2023) ഉച്ചയ്ക്ക് ഒരു മണിക്ക് ഇളയ മകൻ റെൻസോൺന്റെ കുമരകത്തെ വസതിയിൽ നടക്കും. മക്കൾ വി എം റെക്സോൺ(കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം) വി എം റെൻസോൺ (ഏഷ്യാറ്റിക്, കുമരകം). മരുമക്കൾ ശ്രീദേവി (സ്റ്റാഫ് മെഡിക്കൽ കോളേജ് കോട്ടയം ) ജിഷ (കുമരകം )

Continue Reading

അയോധ്യയിലെ രാമക്ഷേത്രം; വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും.10,000 പ്രത്യേക അതിഥികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 31ന് ഗ്രൗണ്ട് ലെവൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ ജനുവരി 14 മുതൽ പൂജകൾ തുടങ്ങും. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ ഉണ്ടാവുമെന്നാണ് സൂചന. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ […]

Continue Reading

പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; പീരുമേട് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു

ഇടുക്കി: പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. മെയ് എട്ടിനാണ് യുവതി പീഡനത്തിന് ഇരയായത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം […]

Continue Reading

അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 […]

Continue Reading

35 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

ഇടുക്കി: 35കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തില്‍ ഡിവൈ.എസ്.പിയ്‌ക്ക് സസ്‌പെൻഷൻ.പീരുമേട് ഡിവൈ എസ് പി കുര്യാക്കോസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് കുര്യാക്കോസിനെ സസ്‌പെൻഡ് ചെയ്‌തത്. മേയ് എട്ടിന് രാജസ്ഥാൻ സ്വദേശിനിയായ 35കാരിയെ കട്ടപ്പനയില്‍ വസ്‌തു വ്യാപാരം നടത്തുന്ന രണ്ടുപേര്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം കുമളിയില്‍ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ 35 […]

Continue Reading

കേരകര്‍ഷകരോടുള്ള ക്രൂരമായ അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം; അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ

കടുത്തുരുത്തി: നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കേരള കര്‍ഷക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന കേരകര്‍ഷക സൗഹാര്‍ദ്ദ സംഗമത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ സമാധാനം പറയണം. കേരകര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ […]

Continue Reading

കാസര്‍കോട് കാര്‍ മറിഞ്ഞ് അസിസ്റ്റന്റ് കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു

കാസര്‍കോട്: കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ കെ ദിലീപ്, ഗണ്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് മേല്‍പ്പറമ്ബില്‍ ഇന്ന് വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ പരിപാടിയില്‍ പങ്കെടുത്ത ശേഷം കാസര്‍കോട്ടേക്ക് മടങ്ങുമ്ബോള്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദിലീപിന് തോളെല്ലിനും നടുവിനും ക്ഷതമേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് സൗകര്യപ്രദമായ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി സന്ദര്‍ശിച്ച കലക്ടര്‍ കെ ഇംബശേഖര്‍ പറഞ്ഞു.

Continue Reading

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ആലപ്പുഴ: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ നടപടികൾ വൈകിയതിനാൽ മോചനം വൈകുകയായിരുന്നു. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കി. സഹ തടവുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് […]

Continue Reading

പാണാവള്ളി പഞ്ചായത്ത് യു ഡി എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി

ആലപ്പുഴ: പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ചു യു. ഡി. എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പാണാവള്ളി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് റോഡ് മൈന്റെനൻസ് ഗ്രാന്റ് ആയി ഒരു കോടി എൺപത്തി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും അത് പ്രകാരം എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ഫണ്ട് പിൻവലിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും, തെരുവ് വിളക്കുകൾ തെളിയിക്കുന്നതിൽ […]

Continue Reading

ദമ്ബതികളെ മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ഗ്രാമവാസികള്‍ വെട്ടിക്കൊന്നു

ഒഡീഷ: മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ഗ്രാമവാസികള്‍ ദമ്ബതികളെ വെട്ടിക്കൊന്നു. ഒഡീഷയിലാണ് സംഭവം. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മിത മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിയാണ് ഭാര്യാ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് എത്തുമ്ബോള്‍ റോഡില്‍ സഹോദരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച്‌ വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. […]

Continue Reading