പോളണ്ടിൽ നിന്നുമുള്ള 35 അംഗ തീർത്ഥാടക സംഘം പറവൂർ സെന്റ് തോമസ് കോട്ടക്കാവ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു

പറവൂർ:’തോമാശ്ലീഹായുടെ കാൽ പാദങ്ങളിൽ’ എന്ന ധ്യാന പരിപാടികളുടെ ഭാഗമായി പോളണ്ടിൽ നിന്നുമുള്ള 35 അംഗ തീർത്ഥാടക സംഘം പറവൂർ സെന്റ് തോമസ് കോട്ടക്കാവ് തീർത്ഥാടന കേന്ദ്രവും സന്ദർശിച്ചു. വികാരി ഫാ.ജോസ് പുതിയേടത്തിന്റെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികളും സഹ വികാരി ഫാ. സച്ചിൻ മാമ്പുഴയ്ക്കലും ചേർന്ന് സ്വീകരിച്ചു.

Continue Reading

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഒരാഴ്ചത്തേക്കുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഒരാഴ്ചത്തേക്കുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റ് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കുള്ള പ്രതിപക്ഷ നേതാവിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരിക്കുന്നത്.

Continue Reading

ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി

പാലക്കാട്‌: ഹോസ്റ്റലില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാർക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി ഹോസ്റ്റല്‍ ജീവനക്കാര്‍ രംഗത്തേത്. ത്വക്ക് രോഗം വ്യാപിക്കുന്നതിനാൽ മറ്റ് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ആണ് ജീവനക്കാരുടെ വാദം. വിഷയത്തില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്ത് […]

Continue Reading

ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനും; പരിഹാസവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച എഐഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനുമാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിച്ച് വരുമെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ‘ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. കാരണം […]

Continue Reading

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പൊതുമാനദണ്ഡം വച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്ന് ഷിബു ബേബി ജോൺ

കൊച്ചി: ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പൊതുമാനദണ്ഡം വച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സോളാർ ഗൂഢാലോചനക്കേസിൽ ആരോപണ വിധേയനായ ഗണേഷ് കുമാർ മന്ത്രിസഭയിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു സമീപനം നോക്കുമ്പോൾ ഗണേഷിന് മാത്രം അയോഗ്യനായിരിക്കാൻ സാധിക്കില്ല. പല വിഷയങ്ങളും സമൂഹത്തിന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് പ്രശ്നമില്ലെന്ന നിലയിൽ തുടരുന്ന […]

Continue Reading

‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടി

ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഈ മാസം ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതൽ ​ഗംഭീര കളക്ഷനോടെ തുടങ്ങി 1000 കോടിയിലേക്ക് എത്തുമ്പോൾ ഷാരൂഖ് റെക്കോർഡ് സൃഷ്ടിക്കുന്ന രണ്ടാം ചിത്രമാവുകയാണ്. ഇദ്ദേശത്തിന്റെ ‘പഠാൻ’ ആണ് ഇതിന് മുൻപ് 1000 കോടി മറികടന്ന ചിത്രം. ഇതിനോടകം 1004.92 കോടി രൂപ ജവാൻ സ്വന്തമാക്കിയ വാർത്ത സിനിമയുടെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പങ്കുവെച്ചിരുന്നു. ഹിന്ദി കൂടാതെ […]

Continue Reading

താമരശ്ശേരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. കള്ള് ഷാപ്പില്‍ പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യത്തില്‍ വരെ കലാശിച്ചത്. ഷാപ്പുടമയായ സിപിഐമ്മുകാരനും കള്ള് കുടിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരുക്കില്ല. രണ്ട് വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

Continue Reading

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലറിന് കുരുക്ക് മുറുകുന്നു

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർ ഷക്കീർ സുബ്ഹാനെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു.നിലവില്‍ ഇയാൾ കാനഡയിൽ ആണ്. ഷക്കീർ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്ത്‌ വിട്ടിരുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. സൗദി വനിതയുടെ പീഡന പരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് എറണാകുളം സെൻട്രൽ പൊലീസ്.

Continue Reading

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ചാരായ വാറ്റ്; ഞെട്ടി എക്സൈസ് സംഘം

വീട്ടിൽ ചാരായം വാറ്റിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെ ആണ് സസ്പെൻ‌ഡ് ചെയ്തത്. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.റൂറൽ പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം പറവൂർ എക്‌സൈസ് സംഘം യു.സി കോളേജിന് സമീപത്തെ ജോയ് ആന്റണിയുടെ വീടിനോട് ചേർന്ന ചാർത്തിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വാറ്റും 35 ലിറ്റർ കോടയുമാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് […]

Continue Reading

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും എന്ന് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ രാജസ്ഥാന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് കാരണം.തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തെക്കു പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുടങ്ങി.കാലവർഷത്തിൽ ഇതു വരെ 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബർ ഒന്നു മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

Continue Reading